കെ.എസ്.ആര്‍.ടി.സി പുതിയ ടൂറിസം സര്‍വിസ് ആരംഭിച്ചു

പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സിയുടെ നൂതന ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ഡിപ്പോയില്‍നിന്ന്​ പുതിയ ടൂറിസം സര്‍വിസ് ആരംഭിച്ചു. രാവിലെ ആറിന് പത്തനംതിട്ടയില്‍നിന്ന്​ ആരംഭിച്ച് ചുട്ടിപ്പാറ-ലുലുമാള്‍-കോവളം ക്രാഫ്റ്റ് വില്ലേജ് കോവളം ബീച്ച് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് രാത്രി 8.30ന് തിരികെ പത്തനംതിട്ടയില്‍ എത്തുന്ന പ്രകാരമാണ് സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്. 550 രൂപയാണ് ടിക്കറ്റ് നിരക്ക്. ഉടന്‍ ഗവി-വണ്ടിപ്പരിയാര്‍ - പരുന്തുംപാറ-കുട്ടിക്കാനം -പാഞ്ചാലിമേട്, ഗവി-വണ്ടിപ്പെരിയാര്‍-സത്രം-വാഗമണ്‍ തുടങ്ങിയ ടൂറിസം സര്‍വിസുകളും ആരംഭിക്കുമെന്ന് ജില്ല ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 9495872381, 8547025070, 9447801945. ഓംബുഡ്സ്മാന്‍ സിറ്റിങ്​ 21ന് പത്തനംതിട്ട: മകരവിളക്കിനോട് അനുബന്ധിച്ച് 14ന് ജില്ലക്ക് പ്രാദേശിക അവധിയായതിനാല്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ അന്നേ ദിവസം നടക്കാനിരുന്ന മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഹിയറിങ്​ ഈമാസം 21ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ നടത്തുമെന്ന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ അറിയിച്ചു. ഫോണ്‍: 9447556949. ഡ്രൈവര്‍, ലാബ് ടെക്നീഷ്യന്‍ ഒഴിവ്​ പത്തനംതിട്ട: ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡ്രൈവര്‍, ലാബ് ടെക്നീഷന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡ്രൈവര്‍ തസ്തികകളിലേക്ക് ഹെവി ലൈസന്‍സും രണ്ടു തസ്തികയിലേക്ക് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും. ലാബ് ​ടെക്നീഷന്‍ തസ്തികയിലേക്ക് ഗവ. അംഗീകൃത കോഴ്സും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ 20ന് വൈകീട്ട്​ അഞ്ചിന് മുമ്പായി സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പിയും അപേക്ഷയും സഹിതം ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.