കോന്നി: ഒന്നര വര്‍ഷം മുമ്പ് റബര്‍ സ്ലോട്ടര്‍ കരാറുകാരന്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട തണ്ണിത്തോട് മേടപ്പാറ എസ്റ്റേറ്റില്‍ പുലിയുടെ കാൽപാടുകള്‍ കണ്ടെത്തി. മേടപ്പാറ എസ്റ്റേറ്റ് ഡിവിഷന് സമീപത്തായാണ് പുലിയുടെ കാൽപാടുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പുലിയുടെ മുരള്‍ച്ച കേട്ടതായി എസ്റ്റേറ്റ് തൊഴിലാളികള്‍ പറഞ്ഞിരുന്നു. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാരും എസ്റ്റേറ്റ് ജീവനക്കാരും ഭീതിയിലാണ്. ഒന്നര വര്‍ഷം മുമ്പാണ് റബര്‍ സ്ലോട്ടര്‍ കരാറുകാരനായ യുവാവ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വര്‍ഷങ്ങള്‍ക്കുമുമ്പ് പലതവണ ഇവിടെ പുലിയുടെ ആക്രമണത്തില്‍ കന്നുകാലികള്‍ ചത്തിരുന്നു. വനത്തിനോട് ചേര്‍ന്ന് വനംവകുപ്പ് സ്ഥാപിച്ച സൗരോര്‍ജ വേലികളും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. പ്രദേശത്ത് പുലിക്കൂട് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.