കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ സ്വകാര്യ ബസിടിച്ച് ആറുപേർക്ക് പരിക്ക്

കോന്നി: കോന്നിയില്‍ കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ സ്വകാര്യ ബസിടിച്ച് ആറ് യാത്രക്കാര്‍ക്ക് പരിക്ക്. കോന്നി പൂവന്‍പാറയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. കൂടല്‍ സ്വദേശികളായ തങ്കമ്മ (61),സാറാമ്മ (70), കുമ്പഴ സ്വദേശി രാധാകൃഷ്ണന്‍ (50), കലഞ്ഞൂര്‍ സ്വദേശി ശാന്ത (55), വനിത സിവില്‍ പൊലീസ് ഓഫിസര്‍ ഷൈലജ (46), വനംവകുപ്പ് ജീവനക്കാരന്‍ പൂതങ്കര സ്വദേശി സതീഷ്(46) എന്നിവര്‍ക്കാണ് പരിക്കേറ്റത്‌. ശാന്തമ്മ, തങ്കമ്മ എന്നിവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.