പത്തനംതിട്ട: വർത്തമാനകാല സാഹചര്യത്തിൽ ശ്രീനാരായണ ഗുരുദേവൻ പഠിപ്പിച്ച കാര്യങ്ങൾക്ക് അത്ഭുതകരമായ പ്രസക്തിയാണുള്ളതെന്ന് മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. പത്തനംതിട്ട എസ്.എൻ.ഡി.പി യൂനിയൻ കോന്നിയിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വീണാ ജോർജ്. വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം പോലെ തന്നെ വ്യക്തിശുചിത്വം, മനസിന്‍റെയും ശരീരത്തിന്‍റെയും ശുചിത്വം ഇന്ദ്രിയ ശുചിത്വം, ആഹാര ശുചിത്വം തുടങ്ങിയവയുടെ പ്രാധാന്യത്തെപ്പറ്റി ഗുരുദേവൻ അന്നേ പറഞ്ഞിരുന്നു. എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്‍റ് കെ. പത്മകുമാർ അധ്യക്ഷതവഹിച്ചു. കെ.യു. ജനീഷ് കുമാർ എം.എൽ.എ, എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി ഡി. അനിൽ കുമാർ, വൈസ് പ്രസിഡന്‍റ് സുനിൽ മംഗലത്ത് തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികളെ ആദരിച്ചു. ചിത്രം PTL 12 SNDP എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂനിയൻ കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് ഫെസ്റ്റ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു സഹകരണ ബാങ്കിലെ അഴിമതി; വിശ്വാസയോഗ്യമായ ഏജന്‍സി അന്വേഷിക്കണം -ഡി.സി.സി പ്രസിഡന്‍റ് പത്തനംതിട്ട: കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ഭാര്യക്ക് സീതത്തോട് സര്‍വിസ് സഹകരണ ബാങ്കില്‍ ചട്ടവിരുദ്ധ നിയമനം നല്‍കിയതിനെപ്പറ്റി അന്വേഷണം നടത്താന്‍ ഹൈകോടതി ഉത്തരവിട്ടതിന്‍റെ അടിസ്ഥാനത്തിൽ എം.എല്‍.എ സ്ഥാനം രാജിവെക്കുവാന്‍ തയാറാകണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. ബാങ്കിലെ പ്യൂണ്‍ നിയമനം, രാത്രി കാവല്‍ക്കാരന്‍റെ നിയമനം എന്നിവ ചട്ടവിരുദ്ധമാണെന്ന് സഹകരണ ജോയന്‍റ് രജിസ്ട്രാറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടും എം.എല്‍.എ ഭരണസ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കുകയാണ് ചെയ്തത്. സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയ കോടികളുടെ വെട്ടിപ്പ്, നീതി സ്റ്റോര്‍ ജീവനക്കാരെ നിയമിച്ചതിലെ ക്രമക്കേട് എന്നിവ അന്വേഷിക്കുന്നതിനുപകരം മുന്‍ ബാങ്ക് സെക്രട്ടറിയെ ബലിയാടാക്കി ഭരണ സ്വാധീനം ഉപയോഗിച്ച് തടിയൂരാനാണ് എം.എല്‍.എയും പാർട്ടിയും ശ്രമിച്ചത്. ബന്ധുനിയമനവും സാമ്പത്തിക തട്ടിപ്പും വിശ്വാസയോഗ്യമായ ഏജന്‍സിയെക്കൊണ്ട് അന്വേഷിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.