പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നിലക്കൽ ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ . നിലക്കൽ ഓർത്തഡോക്സ് കൺവെൻഷൻ സെന്‍ററിൽ നടന്ന സ്വീകരണ സമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ലാളിത്യം നിറഞ്ഞ ജീവിതം, മതത്തിനതീതമായി മനുഷ്യനെ കാണുന്ന ദാർശനികത എന്നിവയാണ് മലങ്കര മെത്രാപ്പോലീത്തയുടെ സവിശേഷതയെന്ന് വീണ ജോർജ് പറഞ്ഞു. നിലക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വ മാർ നിക്കോദിമോസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഇടിക്കുള എം. ചാണ്ടി, പ്രമോദ് നാരായണൻ എം.എൽ.എ, വൈദിക ട്രസ്റ്റി ഫാ. ഡോ.എം.ഒ. ജോൺ, പത്തനംതിട്ട എൻ.എസ്.എസ് യൂനിയൻ ചെയർമാൻ ഹരിദാസ് ഇടത്തിട്ട, പി.ആർ. അജയകുമാർ, ഡോ. റോബിൻ പി. മാത്യു, പത്തനംതിട്ട ചീഫ് ഇമാം അൽഹാജ് എ. അബ്ദുൽ ശുക്കൂർ മൗലവി അൽഖാസിമി, മുൻ എം.എൽ.എ രാജു എബ്രഹാം, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിത അനിൽകുമാർ, ഫാ. മാത്യൂസ് വാഴക്കുന്നം തുടങ്ങിയവർ സംസാരിച്ചു. PTL 10 VEENA BAVA പന്തലിന് കാല്‍നാട്ടി പത്തനംതിട്ട: അയിരൂര്‍ ചെറുകോല്‍പ്പുഴ 110 ാമത് ഹിന്ദുമത പരിഷത്തിന് വേദി ഒരുക്കുന്ന വിദ്യാധിരാജ നഗറില്‍ നിർമിക്കുന്ന പന്തലിന്‍റെ കാല്‍നാട്ട് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്‍റ് പി.എസ്. നായര്‍ നിർവഹിച്ചു. മുന്നോടിയായി പമ്പ മണല്‍പ്പുറത്ത് ഭൂമിപൂജയും നടന്നു. ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി എ.ആര്‍. വിക്രമന്‍പിള്ള, വൈസ് പ്രസിഡന്‍റുമാരായ മുൻ എം.എൽ.എ മാലേത്ത് സരളാദേവി, കെ. ഹരിദാസ്, ജോയന്‍റ് സെക്രട്ടറിമാരായ ഡി. രാജഗോപാല്‍, പി.കെ. അനൂപ് കൃഷ്ണന്‍, ട്രഷറർ ടി.കെ. സോമനാഥന്‍ നായര്‍, പന്തൽ നിർമാണ സമിതി കൺവീനർ കെ.ആര്‍. ശിവദാസ്, പബ്ലിസിറ്റി കൺവീനർ അനിരാജ് ഐക്കര എന്നിവർ സംസാരിച്ചു. ചിത്രം PTL 13 KAL NATTU അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് പന്തൽ കാൽനാട്ട് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്‍റ് പി.എസ്. നായര്‍ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.