റാന്നി: വെച്ചൂച്ചിറ പഞ്ചായത്തിലെ പെരുന്തേനരുവി പത്താം വാർഡിൽ തെരുവു വിളക്കുകള്‍ ഇല്ലാത്ത സ്ഥലങ്ങളിൽ ഉടന്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്ന് എ.ഐ.വൈ.എഫ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ഇവിടെ ഒരുവശം പമ്പ നദിയും മറുകര പെരുന്തേനരുവി വനപ്രദേശവുമാണ്. കാട്ടുമൃഗങ്ങളായ പോത്ത്, ആന, മ്ലാവ്, പന്നി എന്നിവ മിക്ക രാത്രികളിലും അരുവിയിലൂടെ നീന്തിയെത്തി ജനവാസകേന്ദ്രങ്ങളിൽ കടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പത്രം ഏജന്‍റുമാരുടെ ഇരുചക്ര വാഹനത്തിന് മുന്നിൽ കാട്ടുപന്നി ചാടി അപകടമുണ്ടായി. ആനശല്യവും രൂക്ഷമാണ്. നവോദയ മുതൽ പെരുന്തേനരുവി വരെയും കൈതമല മുതല്‍ പരുവ വരെയുമുള്ള വഴി പൂര്‍ണമായും ഇരുട്ടിലാണ്. ഇവിടെ വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ തയാറാകണമെന്ന് മേഖല കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. മണ്ഡലം വൈസ് പ്രസിഡൻറ് എം.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് സിജോ ജോസ് മടുക്കകുഴി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബ്രൈറ്റ് ബാബു, സീജന്‍ ചാത്തന്‍തറ, രാജേഷ് നെല്ലിമല, സന്തോഷ് പീറ്റർ, ഗിരീഷ് പരുവ എന്നിവര്‍ സംസാരിച്ചു. Ptl rni - 5 Al Y F
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.