പത്തനംതിട്ട: കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിയെ വനപാലകർ വെടിവച്ചുകൊന്നു. ശനിയാഴ്ച്ച പകൽ 11 ഓടെയാണ് പത്തനംതിട്ട വാര്യാപുരം സ്വദേശി നെല്ലിക്കുന്നത്ത് എബ്രഹാമിന്‍റെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ 150 കിലോയിലധികം തൂക്കം വരുന്ന ആൺ പന്നി വീണത്. നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് റാന്നി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ ദ്രുതകർമ സേന സ്ഥലത്തെത്തി. തുടർന്ന് ഷൂട്ടർമാരായ ഷാരോൺ പനവേലി, എബിൻ കൈതവന എന്നിവരുടെ നേതൃത്വത്തിൽ പന്നിയെ വെടിവെച്ച് കൊന്ന് വല ഉപയോഗിച്ച് കരക്കെത്തിച്ചു. പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമാണെന്നും ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണി ആകുന്നതായും ഗ്രാമപഞ്ചായത്ത് അംഗം വിൽസൺ തോമസ് ചിറക്കാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.