അടൂർ: ഇളമണ്ണൂർ കിൻഫ്ര പാർക്കിലെ കിണറ്റിൽ വീണയാളെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. പന്തളം കടക്കാട് ദാറുൽസലാമിൽ ഷാജഹാനെയാണ് (57) 20 അടി താഴ്ചയും ആൾമറ ഇല്ലാത്തതുമായ പൊട്ടക്കിണറ്റിൽനിന്ന് കരക്കെത്തിച്ചത്. കിണറ്റിലെ തൊടിയിൽ പിടിച്ചുനിന്ന ഷാജഹാന് സേനാംഗങ്ങൾ റെസ്ക്യൂ നെറ്റ് കിണറ്റിലേക്ക് ഇറക്കി കൊടുത്തു. തുടർന്ന് നെറ്റിൽ സ്വയം കയറിയ ആളെ സേന റോപ്പിന്‍റെ സഹായത്തോടെ വലിച്ചുയർത്തി കരക്കെത്തിച്ചു. സംഭവ സ്ഥലത്തുണ്ടായിരുന്ന അടൂർ പൊലീസ് മൗണ്ട് സിയോൺ മെഡിക്കൽ കോളജിൽനിന്ന് ആംബുലൻസ് വരുത്തി ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചു. സ്റ്റേഷൻ ഓഫിസർ വി. വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫിസർ എസ്.എ. ജോസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സിയാദ്, എസ്. സന്തോഷ്, ദീപേഷ്, പ്രജോഷ്, രാജീവ്, ഹോം ഗാർഡ് പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു. PTL ADR Fire ഇളമണ്ണൂർ കിൻഫ്ര പാർക്കിലെ കിണറ്റിൽവീണയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.