അടൂർ: അടൂർ ഇരട്ടപ്പാല നിർമാണം സമയബന്ധിതമായി പൂർത്തീകരിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പാലങ്ങളുടെ അപ്രോച്ച് റോഡുകളുടെ നിർമാണം നെല്ലിമൂട്ടിൽപടി മുതൽ കരുവാറ്റപള്ളി വരെയും കെ.പി റോഡിന്‍റെ ഭാഗങ്ങളും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്ന പ്രവൃത്തി തുടങ്ങി. ഒരാഴ്ചക്കുള്ളിൽ പണി പൂർത്തീകരിക്കും. ഇ.വി റോഡും ഇതേ നിലവാരത്തിലാണ് നിർമിക്കുക. അടൂർ-മണ്ണടി, കൊടുമൺ-ചിരണിക്കൽ, പറക്കോട്-ഐവർകാല, ആനന്ദപ്പള്ളി-കൊടുമൺ പാതകളും ഉന്നതനിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ചു. തട്ട റോഡ് ടാറിങ്ങും ചിരണിക്കൽ മുതൽ പറക്കോട് വരെയും അറ്റകുറ്റപ്പണി നടത്തിയും സഞ്ചാരയോഗ്യമാക്കി. മണ്ഡലത്തിലെ പൊതുമരാമത്ത് പാതകളെല്ലാം ഉന്നതനിലവാരത്തിൽ പൂർത്തീകരികരിച്ചതായി അദ്ദേഹം പറഞ്ഞു. ആനയടി-കൂടൽ പാത പണിയുടെ ഭാഗമായി ചന്ദനപ്പള്ളി പാലം നിർമാണം പൂർത്തീകരിച്ചു. കൂടൽ മുതൽ ചന്ദനപ്പള്ളി വരെയും പഴകുളം മുതൽ കുരമ്പാല തെക്ക് വരെയും നിർമാണം പൂർത്തീകരിച്ചതായി ചിറ്റയം പറഞ്ഞു. ഏഴംകുളം-കൈപ്പട്ടൂർ പാത അറ്റകുറ്റപ്പണി ചെയ്ത് സഞ്ചാരയോഗ്യമാക്കി. ടാറിങ്ങിന് ടെൻഡർ പൂർത്തീകരിച്ച് അതും പൂർത്തീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പഴകുളം മുതൽ പള്ളിക്കൽ വരെ പൈപ്പ് ലൈൻ നിർമാണം പുരോഗമിക്കുകയാണ്. അത് പൂർത്തീകരിക്കുന്ന മുറക്ക് അവിടെയും റോഡ് ടാറിങ് ആരംഭിക്കും. അടൂർ ഇരട്ടപ്പാലത്തിലെ അപ്രോച്ച് റോഡുകളുടെ പണി പൂർത്തീകരിച്ചാലുടൻ പൊതുമരാമത്ത് മന്ത്രി പാലങ്ങൾ തുറക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. PTL ADR Chitayam അടൂർ ഇരട്ടപ്പാലത്തിന്‍റെ അപ്രോച്ച് റോഡ് നിർമാണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിലയിരുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.