പത്തനംതിട്ട: ദേശത്തുടി സാംസ്കാരിക സാമന്വയത്തിന്‍റെ നേതൃത്വത്തിൽ കാതോലിക്കറ്റ് കോളജിൽ നടക്കുന്ന സാഹിത്യോത്സവത്തിൽ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് നോവലിസ്റ്റുകളായ ബെന്യാമിനും എസ്. ഹരിഷും തമ്മിലുള്ള സംഭാഷണം നടക്കും. രാവിലെ 10.30ന് ചലച്ചിത്ര സെമിനാർ സംവിധായകൻ ബ്ലെസി ഉദ്ഘടനം ചെയ്യും. സംവിധായകൻ ഡോ. ബിജു അധ്യക്ഷതവഹിക്കും. ഉച്ചയ്ക്ക് രണ്ടിന് കവിത സെമിനാർ കെ. രാജഗോപാൽ ഉദ്ഘടനം ചെയ്യും. രാജൻ കൈലാസ് അധ്യക്ഷതവഹിക്കും. എസ്. കലേഷ് വിഷയം അവതരിപ്പിക്കും. വൈകീട്ട് നാലിന് നടക്കുന്ന കവിയരങ്ങ് പവിത്രൻ തീക്കുനി ഉദ്ഘടനം ചെയ്യും. വാഴമുട്ടം മോഹനൻ അധ്യക്ഷതവഹിക്കും. ശനിയാഴ്ച് നടന്ന വനിത സെമിനാർ മലയാളം മിഷൻ ഡയറക്ടർ ഡോ. സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഡോ. പി.ടി. അനു അധ്യക്ഷതവഹിച്ചു. കഥാകൃത്തുക്കളുടെ സംഗമം എബ്രഹാം മാത്യു ഉദ്ഘടനം ചെയ്തു. രവിവർമ തമ്പുരാൻ മോഡറേറ്ററായിരുന്നു. നാടക് സംസ്ഥാന സെക്രട്ടറി ജെ. ശൈലജ നാടകം ഓപൺ ഫോറം നയിച്ചു. പ്രിയത ഭരതൻ മോഡറേറ്ററായിരുന്നു. Phot ദേശത്തുടി സാംസ്കാരിക സമന്വയത്തിന്‍റെ വനിത സെമിനാർ സുജ സൂസൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.