റാന്നി: റാന്നിയിലെ പട്ടയ വിതരണ നടപടി അതിവേഗം പൂർത്തിയാക്കണമെന്ന് അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എയുടെ നിർദേശം. പട്ടയ വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ചർച്ച ചെയ്യുന്നതിന് എം.എൽ.എ വിളിച്ചുചേർത്ത റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം നൽകിയത്. വിവിധതരത്തിലുള്ള പട്ടയ പ്രശ്നങ്ങളാണ് റാന്നി നിയോജകമണ്ഡലത്തിലെ വിവിധ മേഖലകളിലായി നേരിടുന്നത്. വനംവകുപ്പ് അനുമതി ആവശ്യമില്ലാത്ത പട്ടയങ്ങൾ ഉദ്യോഗസ്ഥർ മുൻകൈയെടുത്തു എത്രയും വേഗം വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണം. വനംവകുപ്പിന്‍റെ അനുമതി വേണ്ട പട്ടയങ്ങൾക്ക് അവ ലഭിക്കാൻ അധികൃതർ കൃത്യമായ ഇടപെടലുകൾ നടത്താനും എം.എൽ.എ ആവശ്യപ്പെട്ടു. റാന്നി താലൂക്കിലെ എല്ലാ വില്ലേജുകളിലെയും പട്ടയ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. റാന്നി തഹസിൽദാർ ബി. നവീൻ ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഗോപി, പഞ്ചായത്ത് പ്രസിഡന്‍റ് ശോഭ ചാർലി, വിവിധ വില്ലേജ് ഓഫിസർമാർ എന്നിവർ പങ്കെടുത്തു. Ptl rni - 1 mla ഫോട്ടോ: പട്ടയ വിതരണവുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങൾ ചർച്ചചെയ്യുന്നതിന് വിളിച്ചുചേർത്ത യോഗത്തിൽ പ്രമോദ് നാരായൺ എം.എൽ.എ സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.