തെരുവു​നായ് ശല്യം രൂക്ഷം

പന്തളം: തെരുവു​നായുടെ കടിയേറ്റ് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ദിവസം പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ശബരിമല തീർഥാടന സംഘത്തിലെ പലരെയും നായ കടിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ പന്തളം നഗരസഭയിലെ കുരമ്പാലയിൽ നിരവധി ആളുകൾക്കാണ് കടിയേറ്റത്. പരിക്കേറ്റവർ അടൂർ സർക്കാർ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. തുടർച്ചയായി തെരുവുനായ്​ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടും നഗരസഭ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.