സംഘ്​പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്

പത്തനംതിട്ട: സംസ്ഥാനത്ത്​ വർധിച്ചുവരുന്ന വർഗീയ ഭീകരതക്കെതിരെ സംഘ്​പരിവാർ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിലെ താലൂക്ക്​ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്തി. സെന്‍റ്​ പീറ്റേഴ്സ് ജങ്​ഷനിൽനിന്ന് ആരംഭിച്ച ജാഥ സെൻട്രൽ ജങ്​ഷൻ വഴി കെ.എസ്.ആർ.ടി.സി റോഡിലൂടെ അബാൻ ജങ്​ഷനിലെത്തി തിരിച്ചു ഗാന്ധി സ്ക്വയറിൽ സമാപിച്ചു. സൂരജ് വെൺമേലിൽ, വേണു ഓമല്ലൂർ, അയിരൂർ പ്രദീപ്, കെ. അശോക് കുമാർ, കെ.എം. വിജയൻ, ജിത്തു രഘുനാഥ്, എൻ.കെ. അരവിന്ദാക്ഷൻ, ഗിരീഷ്, ഇലന്തൂർ ഹരിദാസ്, സുരേഷ് പുളിവേലിൽ, അനിൽകുമാർ കെ.കെ. ശശി, അഭിലാഷ് ഓമല്ലൂർ മീന എം.നായർ, ശ്രീവിദ്യ സുഭാഷ് ശോഭ എസ്.നായർ, സുമ രവി, ജയ ശ്രീകുമാർ, സ്മിത, പ്രീത കുമാരി, ബിന്ദു പ്രകാശ്, രഞ്ജിനി അടകൽ, ലക്ഷ്മി മനോജ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. മല്ലപ്പള്ളി: മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്ര സന്നിധിയിൽനിന്ന്​ ആരംഭിച്ച പ്രതിഷേധ റാലിയിൽ നിരവധിപേർ അണിനിരന്നു. ആർ.എസ്.എസ് വിഭാഗ് വ്യവസ്ഥ പ്രമുഖ് പി.സുനിൽ, വിഭാഗ് സേവാ പ്രമുഖ് സി.എൻ. രവികുമാർ, ജില്ല ബൗദ്ധിക് പ്രമുഖ് പ്രദീപ് കുമാർ, ജില്ല സമ്പർക്ക് പ്രമുഖ് ഡോ. സതീഷ് പ്രണവം, ജില്ല സേവാ പ്രമുഖ് എൻ. സന്തോഷ് കുമാർ, ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റുമാരായ പ്രകാശ് വടക്കേമുറി, സുരേഷ് പെരുമ്പെട്ടി, പഞ്ചായത്ത് പ്രസിഡന്‍റുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ റാലിക്ക്​ നേതൃത്വം നൽകി. റാന്നി: റാന്നി അങ്ങാടി പേട്ട ജങ്​ഷനിൽനിന്ന്​ ആരംഭിച്ച പ്രതിഷേധ പ്രകടനം ഇട്ടിയപ്പാറ സെൻട്രൽ ജങ്​ഷനിൽ സമാപിച്ചു. യോഗത്തിൽ ശബരിഗിരി ജില്ല സഹകാര്യവാഹ്, കെ.എസ്. അനിൽ കുമാർ, മുഖ്യപ്രഭാഷണം നടത്തി, ബി.ജെ.പി ജില്ല സെക്രട്ടറി, ഷൈൻ ജി.കുറുപ്പ്, ബി.എം.എസ് ജില്ല സെക്രട്ടറി, പി.എസ്. ശശി, ബി.ജെ.പി മുൻ സംസ്ഥാന സമിതി അംഗം അനോജ് കുമാർ ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. സന്തോഷ്, ബി.ജെ.പി മണ്ഡലം പ്രസിഡന്‍റുമാരായ, സന്തോഷ് കുമാർ, സിനു പണിക്കർ, ജന. സെക്രട്ടറിമാരായ, വിനോദ് മന്ദിരം, ബിനു സി.മാത്യു, വാർഡ് മെംബർമാരായ, മന്ദിരം രവീന്ദ്രൻ, എ.എസ്. വിനോദ്, അരുൺ എന്നിവർ നേതൃത്വം നൽകി. പന്തളം: മെഡിക്കൽ മിഷൻ ജങ്​ഷനിൽനിന്ന്​ ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു. പന്തളം പത്തനംതിട്ട റോഡിലേക്ക് പ്രകടനം നീങ്ങിയപ്പോൾ പൊലീസ് തടയാൻ ശ്രമിച്ചു. പൊലീസിനെ തള്ളിമാറ്റി പ്രകടനം മുന്നോട്ടുനീങ്ങുകയായിരുന്നു. പ്രകടനം ആരംഭിച്ചപ്പോൾ എം.സി റോഡിൽ ഗതാഗതം പൊലീസ് നിയന്ത്രിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ. പ്രതാപൻ, ആർ.എസ്.എസ് താലൂക്ക് സഹകാര്യവാഹ് സി.ജി. ബിനു, അശോകൻ കുളനട, ബി. കൃഷ്ണകുമാർ, എം.ബി ബിനുകുമാർ എന്നിവർ നേതൃത്വം നൽകി. ജില്ല പൊലീസ് ചീഫ് സ്വപ്നിൽ മധുകർ മഹാജൻ, അടൂർ ഡിവൈ.എസ്.പി ആർ. ബിനു, പന്തളം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനിൽനിന്ന്​ വൻ പൊലീസ് സംഘം പന്തളത്ത് നിലയുറപ്പിച്ചിരുന്നു. 2. പന്തളത്ത് നടന്ന സംഘ്​പരിവാർ സംഘടനകളുടെ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.