യൂത്ത് ലീഗ് ജനകീയ വിചാരണ സംഘടിപ്പിച്ചു

പത്തനംതിട്ട: 'തകരുന്ന ക്രമസമാധാനം, നിഷ്‌ക്രിയ ആഭ്യന്തരം' മുദ്രാവാക്യവുമായി സർക്കാറിനെതിരെ മുസ്​ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി ജനകീയ വിചാരണ സംഘടിപ്പിച്ചു. സെൻട്രൽ ജങ്​ഷനിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി കാര്യറ നസീർ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിയാസ് സലീം മക്കാർ സ്വാഗതം പറഞ്ഞു. ലീഗ് ജില്ല പ്രസിഡന്‍റ്​ ടി.എം. ഹമീദ്​​ മുഖ്യപ്രഭാഷണം നടത്തി. ജില്ല ലീഗ് ഭാരവാഹികളായ സമദ് മേപ്രത്, മുഹമ്മദ് അൻസാരി, എ.കെ. അക്ബർ, എൻ.എ. നൈസാം, എ. സഗീർ, ടി.ഐ. ഇസ്മാഈൽ, യൂത്ത് ലീഗ് ഭാരവാഹികളായ നിയാസ് റാവുത്തർ, ജാഫർ ഖാൻ, അമീർ കോന്നി, മുബാറക് റാവുത്തർ, അക്ബർ, എം.എസ്.എഫ് ഭാരവാഹികളായ ഫിറോസ് ഖാൻ, തൗഫീക് കൊച്ചുപറമ്പിൽ, നേതാക്കളായ കെ.പി. നൗഷാദ്, കാസിം പന്തളം, ബേബി, റിയാസ്, രതീഷ് മൂണ്ഡിയിൽ, റാഷിദ്, ഇഖ്ബാൽ , ബിസ്മില്ല ഖാൻ, സാദിഖ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം PTL 11 YOUTH LEUGE യൂത്ത് ലീഗ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജനകീയ വിചാരണ പത്തനംതിട്ട സെൻട്രൽ ജങ്​ഷനിൽ സംസ്ഥാന സെക്രട്ടറി കാര്യറ നസീർ ഉദ്​ഘാടനം ചെയ്യുന്നു സപ്താഹയജ്ഞവും പൊങ്കാലയും പത്തനംതിട്ട: തട്ടയില്‍ ശ്രീധര്‍മശാസ്ത ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും പൊങ്കാലയും ഏഴു മുതല്‍ നടക്കും. ഏഴിന് രാവിലെ 6.45ന് ആചാര്യവരണം, എട്ടിന് ഭദ്രദീപ പ്രതിഷ്ഠ, വൈകിട്ട് ആറിന്​ അപ്പംമൂടല്‍. 14ന് പൊങ്കാലയും മകരവിളക്ക് മഹോത്സവവും. തൃക്കാര്‍ത്തിക മഹോത്സവവും പൊങ്കാലയും ഓമല്ലൂര്‍: ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവവും പൊങ്കാലയും വ്യാഴാഴ്ച ആരംഭിക്കും. വൈകീട്ട് അഞ്ചിന് നാരായണീയ സപ്താഹ മഹാജ്ഞാന യജ്ഞത്തിന്‍റെ ഉദ്ഘാടന സമ്മേളനവും ഭദ്രദീപ പ്രകാശനവും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്​ കെ. അനന്തഗോപന്‍ നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.