ഉന്നത വിദ്യാഭ്യാസം: സർക്കാറിന് പിന്നാക്ക വിഭാഗങ്ങളോട് അയിത്തം -വെള്ളാപ്പള്ളി നടേശൻ

തിരുവല്ല: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാറിന് പിന്നാക്ക വിഭാഗങ്ങളോട് അയിത്തമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തിരുവല്ല ശ്രീനാരായണ വിലാസം സംസ്‌കൃത ഹൈസ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുപാട് നിവേദനങ്ങൾ നൽകിയിട്ടും തിരുവല്ല ശ്രീനാരായണവിലാസം സംസ്കൃത ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാത്തത് നീതികേടാണ്. ഏഴ് ജില്ലകളിൽ ഇപ്പോഴും ഈഴവ സമുദായത്തിന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ച് പിന്നാക്ക വിഭാഗങ്ങളുടെ സഹായങ്ങൾ അട്ടിമറിക്കുമ്പോൾതന്നെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏറെയുള്ള സംഘടിത സമുദായങ്ങൾക്ക് വാരിക്കോരി നൽകാനും മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല യൂനിയൻ പ്രസിഡന്‍റ്​ ബിജു ഇരവിപേരൂർ അധ്യക്ഷത വഹിച്ചു. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി പി.എസ്. വിജയൻ, ഇൻസ്പെക്ടിങ്​ ഓഫിസർ എസ്. രവീന്ദ്രൻ, യൂനിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, നഗരസഭ ചെയർപേഴ്‌സൻ ബിന്ദു ജയകുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഡി. സന്ധ്യ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ലാബ്​ ഉദ്ഘാടനം തിരുവല്ല: നെടുമ്പ്രം ഗവ. ഹൈസ്ക്കൂളിൽ ആരംഭിച്ച ശാസ്ത്രപോഷിണി മോഡൽ ലാബിന്‍റെ ഉദ്ഘാടനം മാത്യു ടി. തോമസ് എം.എൽ.എ നിർവഹിച്ചു. ഡി.ഇ.ഒ പ്രസീന ആർ. അധ്യക്ഷത വഹിച്ചു. എ.ഇ.ഒ മിനി കുമാരി, ഗ്രാമപഞ്ചായത്ത് അംഗം ജിജോ ചെറിയാൻ, ഹെഡ്മിസ്ട്രസ് പി.എസ്. സംഗീത, പി.ടി.എ പ്രസിഡന്‍റ്​ വി. സന്തോഷ്, ദീപ റേച്ചൽ തോമസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.