അടൂർ: അടൂർ ജനറൽ ആശുപത്രിയിലെ വിവിധ ആവശ്യങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. പേവാർഡ് 10 ദിവസത്തിനകം തുറന്നുകൊടുക്കും എന്ന് സൂപ്രണ്ട് പറഞ്ഞിട്ട് മാസം ഒന്ന് കഴിഞ്ഞിട്ടും നടപടിയില്ലെന്ന് ഉപരോധത്തിന് നേതൃത്വം നൽകിയ ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ പറഞ്ഞു. രാത്രിയിലെ ഷിഫ്റ്റിൽ ഒരു ഡോക്ടർ മാത്രമാണ് ഒ.പി.യിൽ ഉണ്ടാകുന്നത് ഒരേസമയം മുപ്പതിൽ പുറത്ത് രോഗികളാണ് ചികിത്സ തേടുന്നത് എമർജൻസി കേസ് വരുമ്പോൾ ഡോക്ടർ അങ്ങോട്ടുപോയാൽ രോഗികൾ മണികൂറോളം സമയം കാത്തുനിൽക്കേണ്ട അവസ്ഥയാണ്.ആവശ്യത്തിന് കിടക്കകൾ ആശുപത്രിയിൽ ഇല്ലാത്തത് മൂലം രോഗികൾ നിലത്തുകിടക്കുന്ന കാഴ്ചയാണ് വീൽചെയറും സ്ട്രച്ചറും ഉണ്ടായിട്ടും ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള നിസ്സഹകരണം കാരണം രോഗികൾ ബുദ്ധിമുട്ടുന്നത് കഴിഞ്ഞ ദിവസങ്ങളിൽ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. ആരോഗ്യമന്ത്രിയുടെ ജില്ലയിലെ പ്രധാന ആശുപത്രി നേരിടുന്ന ദുരവസ്ഥക്കെതിരെ പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സുപ്രണ്ടിനെ തടഞ്ഞുവൈച്ചത്. അരമണിക്കൂർ നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിൽ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡൻറ് ഷിബു ചിറക്കരോട്ട്, സലാവുദ്ദീൻ, അംജത് അടൂർ, ബിജു ചാങ്കൂർ, എബി തോമസ്, ഗോപിനാഥ്, നെസ്മൽ കാവിളയിൽ, ഷിബു ബേബി എന്നിവരും പങ്കെടുത്തു. PTL ADR Uparodham വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അടൂർ ജനറൽ ആശുപത്രി സൂപ്രണ്ടിനെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.