നാട്ടുസംഗീതത്തിന്‍റെ മാലിസൗന്ദര്യവുമായി സുരേഷ് സോമ

അടൂർ: പെരുംചെണ്ടയെന്ന് മാലി ദ്വിവേഹി ഭാഷയിൽ വിശേഷിപ്പിക്കുന്ന ബൊഡുബറോ എന്ന വിസ്മയവാദ്യത്തിൽ താളം മുറുക്കി, 'ഗേമുമിലോബി മഗേ...' പാട്ട് സുരേഷ് സോമ നീട്ടിപ്പാടിയപ്പോൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഭാഷയും ഈണവും കുട്ടികളെ കൗതുകപ്പെടുത്തി. പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് ക്യാമ്പിന്‍റെ​ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവിതാകൂർ നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടറും കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ സുരേഷ് സോമ. ആഫ്രിക്കൻ നാട്ടു വാദ്യോപകരണവും മാലിയിലെ പെരുംചെണ്ടയും ഉപയോഗിച്ചാണ് പരിപാടി അരങ്ങേറിയത്. പി.ടി.എ പ്രസിഡന്‍റ്​ വിനു ദിവാകരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ. സുധ, ഹെഡ്മിസ്ട്രസ് പി.വി. ജെസി, തിരുവിതാകൂർ നാട്ടറിവ് പഠനകേന്ദ്രം കോഓഡിനേറ്റർ സന്ദീപ് പുലിത്തിട്ട, അധ്യാപകരായ സിന്ധു മാധവൻ, മിനികുമാരി, പി.ടി.എ അംഗങ്ങളായ സുമ നരേന്ദ്ര, സുനു സന്ദീപ്, റെജി, ജി. രാധാമണി, സിവിൽ പൊലീസ് ഓഫിസർ ആർ. അമൽ, പൂർവ വിദ്യാർഥികളായ അമൽജിത്ത്, അരവിന്ദ്, രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു. PTL ADR SPC പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് ക്യാമ്പ് സമാപന സമ്മേളനം തിരുവിതാകൂർ നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടർ സുരേഷ് സോമ പെരുംചെണ്ട കൊട്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.