തൊഴിലുറപ്പ് പദ്ധതി; ഓംബുഡ്സ്മാന്‍ ഓഫിസ് നിലവില്‍വന്നു

പത്തനംതിട്ട: തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലയില്‍ ഓംബുഡ്സ്മാന്‍ ഓഫിസ് നിലവില്‍വന്നു. ഇപ്പോള്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ താൽക്കാലിക ഓഫിസിലാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. രാധാകൃഷ്ണക്കുറുപ്പിനെയാണ് ഓംബുഡ്സമാനായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കുമെല്ലാം തങ്ങളുടെ പരാതികള്‍ ഓംബുഡ്സ്മാന് സമര്‍പ്പിക്കാം. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകിട്ടുന്നതിനും പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകള്‍, തൊഴില്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍, പ്രവൃത്തികളുടെ ഗുണമേന്മ സംബന്ധിച്ച പരാതികള്‍ എന്നിവ ഓംബുഡ്സ്​മാന് നല്‍കാം. ജില്ല ജോയന്‍റ്​ പ്രോഗ്രാം കോഓഡിനേറ്ററുടെ ഓഫിസില്‍ നിലവിലുള്ള പരാതി പരിഹാര സംവിധാനം തുടരും. 18004257552 എന്ന ടോള്‍ഫ്രീ നമ്പറിലും ജോയന്‍റ്​ പ്രോഗ്രാം കോഓഡിനേറ്റര്‍ക്ക് പരാതി നല്‍കാം. ഫോണ്‍: 9447556949. താലൂക്ക് വികസന സമിതിയോഗം കോന്നി: താലൂക്ക് വികസന സമിതിയുടെ ജനുവരി മാസത്തിലെ യോഗം വ്യാഴാഴ്ച രാവിലെ 11ന് കോന്നി താലൂക്ക് ഓഫിസില്‍ ചേരും. താലൂക്ക്തല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയില്‍ വരുന്ന ജില്ലപഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്,ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍,താലൂക്ക് തലങ്ങളില്‍ ഉദ്യോഗസ്ഥരില്ലാത്ത വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍,വൈദ്യുതിബോര്‍ഡ്,വാട്ടര്‍ അതോറിറ്റി,കെ.എസ്.ആര്‍.ടി.സി എന്നീ പൊതുമേഖല സ്ഥാപനങ്ങളുടെ ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു. കാലാവധി നീട്ടി പത്തനംതിട്ട: കേരള മോട്ടോര്‍തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കും കേരള ഓട്ടോമൊബൈല്‍ വര്‍ക്​ഷോപ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കും കുടിശ്ശിക ഒടുക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി പത്തനംതിട്ട മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി എക്സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.