അടൂർ: ജില്ലയിൽ മലേറിയ മുക്ത പ്രഥമ ഗ്രാമപഞ്ചായത്തായി ഏനാദിമംഗലം. സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന മലേറിയ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 15 വാര്‍ഡിലും ഡിസംബര്‍ 22-24 തീയതികളില്‍ നടത്തിയ സര്‍വേ, സാംപിള്‍ ടെസ്റ്റ് എന്നിവയില്‍ മൂന്ന് വര്‍ഷമായി മലേറിയ കേസുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് പദവി ലഭ്യമായത്. ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രാജഗോപാലന്‍ നായര്‍ മലേറിയമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി. ജില്ല മെഡിക്കല്‍ ഓഫിസില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ബെറ്റ്സി ജേക്കബ് പ്രസിഡന്‍റിന് കൈമാറി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഉദയരശ്മി, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ലിജ മാത്യു, അംഗങ്ങളായ മിനി മനോഹരന്‍, ലക്ഷ്മി ജി. നായര്‍, അനൂപ് വേങ്ങവിള, ജീന ഷിബു, അരുണ്‍രാജ്, ലത, ജെ. പ്രകാശ്, വിദ്യ ഹരികുമാര്‍, കാഞ്ചന, സതീശ് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അലക്സ് ടോം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി. ആശ എന്നിവര്‍ പങ്കെടുത്തു. PTL ADR Enadimangalam ഏനാദിമംഗലം മലേറിയ മുക്ത ഗ്രാമപഞ്ചായത്തായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. രാജഗോപാലന്‍ നായര്‍ പ്രഖ്യാപിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.