സി.പി.എം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

പന്തളം: 'കേരളത്തെ കലാപഭൂമിയാക്കരുത്' മുദ്രാവാക്യം ഉയർത്തി സി.പി.എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടാർ ജങ്​ഷനിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി.കെ. ശാന്തപ്പൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എസ്. അരുൺ, ഏരിയ കമ്മിറ്റി അംഗങ്ങളായ ബി. ബിന്നി, വി.കെ. മുരളി, രാധ രാമചന്ദ്രൻ, എസ്. കൃഷ്ണകുമാർ, കെ.ആർ. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: സി.പി.എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയുടെ ബഹുജന കൂട്ടായ്മ പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.