എഴുമറ്റൂർ-പടുതോട് റോഡ് സഞ്ചാരയോഗ്യമാക്കണം

അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാർ സമരത്തിന് മല്ലപ്പള്ളി: എഴുമറ്റൂർ-പടുതോട് ബാസ്റ്റോ റോഡ് ഒന്നിന്‍റെ ദുരവസ്ഥക്ക് പരിഹാരമില്ല. എഴുമറ്റൂർ മുതൽ പടുതോടുവരെ അഞ്ച് കിലോമീറ്റർ റോഡ് പൂർണമായും തകർന്ന നിലയിലാണ്. എന്നാൽ, റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന്​ ഉണ്ടാകുന്നില്ല. റോഡിന്‍റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വാഹനങ്ങൾ ഇതുവഴി കടന്നുപോകരുതെന്നും തിരിഞ്ഞുപോകേണ്ട റോഡുകളുടെ പേര്​ സഹിതം ബോർഡ് സ്ഥാപിച്ചിരുന്നു. 20 ദിവസം കഴിഞ്ഞിട്ടും നിർമാണം നടന്നില്ല. ഗതാഗതം നിരോധിച്ചതു മാത്രമാണ് ഉണ്ടായത്. അറ്റകുറ്റപ്പണി നടത്തുന്നതിനാവശ്യമായ പ്രാരംഭനടപടികൾപോലും ആരംഭിക്കാതെയാണ് ബോർഡ് സ്ഥാപിച്ച് ഗതാഗതം നിരോധിച്ചത്. കലക്ടറുടെ ഉത്തരവാണെന്നാണ് ബോർഡിൽ രേഖപ്പെടുത്തിയിരുന്നതും. ഇത്​ വ്യാജമായി സ്ഥാപിച്ചതാണെന്ന് തെളിഞ്ഞതോടെ ബോർഡും അപ്രത്യക്ഷമായി. എന്നാൽ, കാര്യങ്ങൾ വ്യക്തമാകുന്നതിനുവേണ്ടി അധികൃതരോട് അന്വേഷിച്ചാൽ പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാ​​െണന്നും ആക്ഷേപമുണ്ട്. പടുതോട്-എഴുമറ്റൂർ റോഡിലെ വാഹന യാത്രക്കുശേഷം വീട്ടിലെത്താൻ കഴിയാതെ ആശുപത്രികളിൽ അഭയം പ്രാപിക്കേണ്ട അവസ്ഥയിലെത്തിയിട്ടും സഞ്ചാരയോഗ്യമാക്കാൻ നടപടിയില്ല. ഇതിനോട് ചേരുന്ന ഗ്രാമീണ റോഡുകൾവരെ ഉന്നത നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയിട്ടും എഴുമറ്റൂർ-പടുതോട് റോഡിനെ അധികൃതർ അവഗണിക്കുകയാണെന്നും പരാതി ഉയർന്നിട്ടുണ്ട്. റോഡ്​ ശോച്യാവസ്ഥക്ക് പരിഹാരം കാണുന്നതിന് നടപടി ഉണ്ടാകണമെന്ന്​ ആവശ്യപ്പെട്ട് നാട്ടുകാർ സമരത്തിന് ഒരുങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.