കോന്നി: സംസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും കൊച്ചുകാടുകൾ ഒരുക്കി വിദ്യാവനം പദ്ധതി. കോവിഡുമൂലം പ്രവർത്തനം നിലച്ച വിദ്യാവനം പദ്ധതി വീണ്ടും സജീവമാകുകയാണ്. കൊച്ചുകാടൊരുക്കാൻ അഞ്ച് സെന്‍റ് സ്ഥലം വിട്ടുനല്കാൻ തയാറാകുന്ന സ്കൂളുകളിൽ സാമൂഹിക വനവത്കരണ വിഭാഗം പ്രാരംഭപ്രവർത്തനങ്ങൾ നടത്തി പിന്നീടുള്ള പരിചരണം സ്കൂളുകളിലെ ഫോറസ്ട്രി ക്ലബുകളാണ് നടത്തുന്നത്. 2020ലാണ് വിദ്യാർഥികളിൽ ജൈവവൈവിധ്യ സംരക്ഷണ അവബോധം ഉണർത്തുന്നതിനും വനവത്കരണം, വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രായോഗിക പരിശീലനം ലഭിക്കുന്നതിനുമായി സാമൂഹിക വനവത്കരണ വിഭാഗം, സ്കൂളുകളിലെ ഫോറസ്ട്രി ക്ലബുമായി ചേർന്ന് വിദ്യാവനം പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിനായി ആദ്യം തെരഞ്ഞെടുത്തത് ജില്ലയിലെ അടൂർ ഗവ.ബോയ്സ് ഹൈസ്കൂളിനെയാണ്. കോവിഡുമൂലം മറ്റു സ്ഥലങ്ങളിൽ പദ്ധതി നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. പദ്ധതി വീണ്ടും സജീവമാകുകയാണ്. വിദ്യാവനത്തിനായി ഒരു സ്കൂളിന് രണ്ടു ലക്ഷം രൂപയാണ് വനം വകുപ്പ് നൽകുന്നത്. സംസ്ഥാനത്തെ 28 സ്കൂളുകളിൽ 56 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജപ്പാനിലെ മിയാവാക്കി വനവത്കരണരീതിയിൽ ചെലവ് കുറച്ചാണ് കേരളത്തിലെ സ്കൂളുകളിൽ പദ്ധതി നടപ്പാക്കുന്നത്. നട്ടുപിടിപ്പിച്ച കുറ്റിച്ചെടി മുതൽ വലിയ വൃക്ഷങ്ങൾവരെയുള്ളവയുടെ പേരും ശാസ്ത്രനാമവും വിദ്യാവനത്തിൽ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.