ഉപാധിരഹിത പട്ടയം നല്‍കണം

റാന്നി: നാറാണംമൂഴി പഞ്ചായത്തിലെ തെക്കേതൊട്ടി, വലിയപതാല്‍ മേഖലയിലെ താമസക്കാര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കണമെന്ന് ബി.കെ.എം.യു മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജില്ല അസി.സെക്രട്ടറി തെക്കേപ്പുറം വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. അനില്‍ അത്തിക്കയം അധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി എം.വി. പ്രസന്നകുമാര്‍, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, പി.സി. എബ്രഹാം, എം. ശ്രീജിത്​, എം.ജി. സതീഷ്, സ്റ്റീഫന്‍ ജോസഫ്, പ്രമോദ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ടി.ടി. കുര്യന്‍ (പ്രസി), ടി.ടി. തങ്കച്ചന്‍ (വൈസ് പ്രസി), അനില്‍ അത്തിക്കയം(സെക്ര), ദാമോദരന്‍ ഈട്ടിക്കാലായില്‍ (ജോ.സെക്ര.). Ptl rni - 3 Bkmu ഫോട്ടോ: ബി.കെ.എം.യു മേഖല സമ്മേളനം ജില്ല അസി.സെക്രട്ടറി തെക്കേപ്പുറം വാസുദേവൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.