ഭാഷയോടുള്ള സ്നേഹം കൈവിടരുത് -കലക്ടര്‍

പത്തനംതിട്ട: മലയാള ഭാഷയോടുള്ള സ്നേഹം കൈവിടരുതെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. മലയാള ദിനാചാരണം, ഭരണഭാഷാ വാരാഘോഷം എന്നിവയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലതല മത്സരങ്ങളിലെ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനവിതരണം നിര്‍വഹിക്കുകയായിരുന്നു കലക്ടര്‍. ജില്ല ഭരണകേന്ദ്രത്തിന്‍റെയും വിദ്യാഭ്യാസ വകുപ്പിന്‍റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ മലയാള കവിതാലാപനം, മലയാള ഭാഷ സംബന്ധിച്ച പ്രസംഗം എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. മലയാള കവിതാലാപനത്തില്‍ യു.പി വിഭാഗത്തില്‍ തിരുവല്ല ഡി.ബി.എച്ച്.എസ്.എസിലെ അമൃതശ്രീ വി.പിള്ളയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അങ്ങാടിക്കല്‍ എസ്.എന്‍.വി.എച്ച്.എസ്.എസിലെ എസ്. നവനീതും ഒന്നാംസ്ഥാനം നേടി. പ്രസംഗത്തില്‍ യു.പി വിഭാഗത്തില്‍ വള്ളംകുളം നാഷനല്‍ എച്ച്.എസിലെ ഉണ്ണിക്കൃഷ്ണനും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പത്തനംതിട്ട കാത്തലിക് എച്ച്.എസിലെ ആന്‍ സൂസന്‍ ബിനോയിയും ഒന്നാംസ്ഥാനം നേടി. ഫോട്ടോ PTL 10 VIJAYIKAL മത്സരവിജയികൾ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ക്കൊപ്പം ................................ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്​തു കീക്കൊഴൂർ: അഖിലകേരള വിശ്വകർമ മഹാസഭ വയലത്തല-കീക്കൊഴൂർ ദേവീവിലാസം ശാഖക്ക് നിർമിച്ച മന്ദിരത്തിന്‍റെ ഉദ്ഘാടനം യൂനിയൻ പ്രസിഡന്‍റ്​ ടി.കെ. രാജപ്പൻ നിർവഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി.എൻ. ശശിധരൻ ഭദ്രദീപം സമർപ്പണം നടത്തി. ശാഖയുടെ കുടുംബസംഗമം ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്തു. മഹാസഭ സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം കെ.ജി. ദിനമണി, യൂനിയൻ സെക്രട്ടറി പി.എസ്. മധുകുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ശാഖാ പ്രസിഡന്‍റ്​ കെ.എൻ. മോഹനൻ അധ്യക്ഷതവഹിച്ചു. ............................. 165 പേര്‍ക്ക് കോവിഡ് പത്തനംതിട്ട: ജില്ലയില്‍ ചൊവ്വാഴ്ച 165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 125പേര്‍ രോഗമുക്തരായി. പത്തനംതിട്ട നഗരസഭ പരിധിയിൽ 12 പേർക്കും തിരുവല്ലയിൽ 19 പേർക്കും രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ച്​ രണ്ടുപേർ മരിച്ചു. അയിരൂര്‍ സ്വദേശി (68), തിരുവല്ല സ്വദേശി (83) എന്നിവരാണ്​ മരിച്ചത്​. നിലവിൽ ജില്ലയിൽ 895 പേരാണ്​ രോഗികളായി ഉളളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.