മല്ലപ്പള്ളി: എഴുമറ്റൂർ കണ്ണച്ച തേവർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹം തുടങ്ങി ഒമ്പതിന് സമാപിക്കും. ഉത്സവത്തിന് വ്യാഴായ്ച കൊടിയേറും. 12ന് രാത്രി ഏഴിന് ആറാട്ടോടെ സമാപിക്കും. ............................. ക്രിസ്മസ്-പുതുവത്സര സംഗമം മല്ലപ്പള്ളി: പുറമറ്റം മുണ്ടമല റെസിഡൻസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ക്രിസ്മസ് - പുതുവത്സര സംഗമം നടത്തി. കോട്ടൂർ ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് ദിവ്യകാരുണ്യ നിലയത്തിൽ നടന്ന സംഗമം മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡൻറ് ജോർജ് അലക്സാണ്ടർ അധ്യക്ഷതവഹിച്ചു. റവ. ഇഗ്നേഷ്യസ് തങ്ങളത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് റജി ചാക്കോ , ജോസ് കുറഞ്ഞൂർ , ജയ്സ് കോഴി മണ്ണിൽ, ഫാ.മൈക്കിൾ വലിയ വാഴവിളയിൽ, സാബു തോമസ്, ടി.കെ അനിഷ് കുമാർ, രമ വി.നായർ , ഉഷ ജോസ് എന്നിവർ സംസാരിച്ചു. വെണ്ണിക്കുളം പടുതോട് രാജീവ് ഗാന്ധി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ്-പുതുവത്സര ആഘോഷം പ്രസിഡൻറ് കെ.പി അബ്ദുൽ കരീം റാവുത്തർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എം നജീബ് റാവുത്തർ അധ്യക്ഷതവഹിച്ചു. വി.ഇ. ചാക്കോ, അബ്ദുസ്സലാം, ബിനു പ്രേംകുമാർ , ഷൈനി മോൾ, ആഷ്മി ഫാത്തിമ എന്നിവർ സംസാരിച്ചു. മൈത്രി റെസിഡൻസ് അസോ. കുടുംബ സംഗമവും ക്രിസ്മസ്-പുതുവത്സര ആഘോഷവും കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡൻറ് ജേക്കബ് സി തോമസ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഗീത കുര്യാക്കോസ് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഡോ. ഐസക് തോമസ്, കെ.ജി. ലൂക്ക്, എബിൻ പയ്യമ്പള്ളിൽ, ബെന്നി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.