പത്തനംതിട്ട: ജില്ല പൊലീസ് മീഡിയ സെല്ലിൽ പ്രവർത്തിച്ച്, പൊലീസുമായി ബന്ധപ്പെട്ട വാർത്തകൾ തയാറാക്കിയതിന് എ.എസ്.ഐ സജീവ് മണക്കാട്ടുപുഴക്ക് ആദരം. വാർത്തകൾ തയാറാക്കി മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിൽ എത്തിച്ചതിന് ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനി കഴിഞ്ഞദിവസം സജീവിന് സദ്സേവനപത്രം ഉത്തരവാകുകയായിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി ജില്ല പൊലീസ് മീഡിയ സെല്ലിന്‍റെ ചുമതല വഹിക്കുന്നു. മുൻ ജില്ല പൊലീസ് മേധാവി ആയിരുന്ന കെ.ജി. സൈമൺ രണ്ടുതവണ സജീവിന് ഇതിന്‍റെ പേരിൽ പുരസ്‌കാരം നൽകിയിരുന്നു. ജില്ല ക്രൈംബ്രാഞ്ച് എ.എസ്.ഐയാണ് ഇപ്പോൾ. ജേണലിസം പരിശീലനം നേടിയശേഷം 1998 ൽ പൊലീസിലെത്തിയ സജീവ്, കഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങിയവ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. PTL41sajjev manakatu ജില്ല പൊലീസ് മേധാവിയുടെ സദ്സേവനപത്രം ലഭിച്ച സജീവ് മണക്കാട്ടുപുഴ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.