കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമം -വി.കെ. സനോജ്

കോന്നി: ഹിന്ദുക്കൾ അല്ലാത്തവർ രാജ്യം വിട്ടുപോകണമെന്നാണ് രാജ്യം ഭരിക്കുന്ന ബി.ജെ.പി- ആർ.എസ്.എസ് സംഘ്​പരിവാർ സംഘടനങ്ങൾ ആഹ്വാനം ചെയ്യുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. സി.പി.എം മുൻ ഏരിയ സെക്രട്ടറിയായിരുന്ന സി.ജെ. ദിനേശന്‍റെ സ്മരണാർഥം ഡി.വൈ.എഫ്.ഐ. കോന്നി ബ്ലോക്ക് കമ്മിറ്റി വാങ്ങിയ ആംബുലൻസിന്‍റെ കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു. ഹിന്ദുത്വ ദേശീയതയാണ് സംഘ്​പരിവാർ പ്രചരിപ്പിക്കുന്നത്. ഇത്തരം തീവ്രവാദ സംഘടനകളാണ് കേരളത്തെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്നതെന്നും സനോജ് പറഞ്ഞു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് വി. ശിവകുമാർ അധ്യക്ഷതവഹിച്ചു. കെ.യു. ജനീഷ് കുമാർ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, പി.ജെ. അജയകുമാർ, ശ്യാംലാൽ, പി.ബി. സതീഷ് കുമാർ, സംഗേഷ് ജി.നായർ, എം.അനീഷ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.