പത്തനംതിട്ട: ഡി.സി.സി സെക്രട്ടറി കൂടിയായ കോൺഗ്രസ് അംഗം കുറുമാറിയതിനെ തുടർന്ന് പത്തനംതിട്ടയിൽ യു.ഡി.എഫിന് ഉണ്ടായിരുന്ന ഏക ബ്ലോക്ക് പഞ്ചായത്തും നഷ്ടമായി. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് യു.ഡി.എഫിലെ ജിജി ജോൺ മാത്യുവിനെ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുകയായിരുന്നു. പതിമൂന്നംഗ കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫിന് ഏഴ് എൽ.ഡി.എഫിന് ആറും അംഗങ്ങൾ വീതമാണ് ഉള്ളത്. എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചൊവ്വാഴ്ച ചർച്ചക്കെടുത്തപ്പോൾ യു.ഡി.എഫിൽനിന്നുള്ള പ്ലാങ്കമൺ ഡിവിഷൻ അംഗവും ഡി.സി.സി സെക്രട്ടറിയുമായ ഉണ്ണി പ്ലാച്ചേരി അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ അവിശ്വാസ പ്രമേയം പാസ്സായി. യു.ഡി.എഫിന്‍റെ അറ് അംഗങ്ങൾ ചർച്ചയിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. കൂടിയാലോചനകൾ ഇല്ലാതെ ഏകാധിപത്യ രീതിയിലുള്ള ഭരണസമിതിയുടെ പ്രവർത്തനത്തിൽ പ്രതിഷേധിച്ചാണ് പ്രമേയത്തിന് അനുകൂല നിലപാട് സ്വീകരിച്ചതെന്ന് ഉണ്ണി പ്ലാച്ചേരി പറഞ്ഞു. ജന പിൻതുണയുള്ള നേതാക്കളെ കോൺഗ്രസ് അവഗണിക്കുന്നതായും ആരോപിച്ച ഉണ്ണി പ്ലച്ചേരി ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കുമോ എന്ന ചോദ്യത്തിന് ആലോചിച്ച് തീരുമാനമെടുക്കും എന്ന മറുപടിയാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.