പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ നിലക്കൽ ഭദ്രാസനം നേതൃത്വത്തിലുള്ള 54മത് നിലക്കൽ ഓർത്തഡോക്സ് കൺവെൻഷൻ ആറു മുതൽ ഒമ്പതുവരെ ഇട്ടിയപ്പാറ മാർ ഗ്രിഗോറിയോസ് കാതോലിക്കേറ്റ് സൻെററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറിന് വൈകീട്ട് 6.45ന് ഭദ്രാസനാധിപൻ ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സമാപനദിവസം രാവിലെ എട്ടിന് ഡോ. ജോഷ്വ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കും. വൈകീട്ട് മൂന്നിന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് സ്വീകരണം നൽകും. സ്വീകരണ സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ ഫാ. ഇടിക്കുള എം. ചാണ്ടി, പ്രഫ. പി.എ. ഉമ്മൻ, ഡോ. റോബിൻ മാത്യു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.