മത്തായിയുടെ മരണം കുറ്റക്കാരെ സർക്കാർ സർവിസിൽനിന്ന് പുറത്താക്കണം -യു.ഡി.എഫ്

പത്തനംതിട്ട: ചിറ്റാറിലെ യുവകർഷകൻ മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.ബി.ഐ കുറ്റക്കാരെന്ന് കണ്ടെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ സർക്കാർ സർവിസിൽനിന്ന് പുറത്താക്കണമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ വിക്ടർ ടി. തോമസ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രതികൾക്ക് ശിക്ഷ നൽകാനുള്ള നടപടിയും വേഗത്തിലാക്കണം. കുടുംബത്തിന് സർക്കാർ അടിയന്തര ധനസഹായവും പ്രഖ്യാപിക്കണം. 50 ലക്ഷം രൂപയെങ്കിലും നൽകണം. മരിച്ച്​ ഒരുവർഷം കഴിഞ്ഞിട്ടും സർക്കാർ കടുത്ത വിവേചനം തുടരുന്നു. മത്തായിയുടെ മക്കൾക്ക് സൗജന്യമായി പഠിക്കാനുള്ള സൗകര്യവും ഒരുക്കിക്കൊടുക്കുകയും കുടുംബത്തിന് വീട് നിർമിച്ചുനൽകുകയും ചെയ്യണമെന്ന് വിക്ടർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും വനം മന്ത്രിയും അടിയന്തരമായി ഇടപെടണം. ജില്ലയിലെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തയാറാകണം. വന്യജീവികളുടെ ശല്യം കാരണം കർഷകർ കൃഷി ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണന്നും വിക്ടർ ടി. തോമസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.