p2 leed പത്തനംതിട്ട: ജില്ല ആസ്ഥാനത്തെ വികസന പദ്ധതികളോട് അധികൃതർക്ക് അവഗണന. വർഷങ്ങൾക്ക് മുമ്പ് നിർമാണം തുടങ്ങിയവപോലും പൂർത്തിയാകാതെ കിടക്കുന്നു. പ്രധാന പദ്ധതിയായ പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയം നിർമാണം മുടങ്ങിയിട്ട് ഏറെക്കാലമാകുന്നു. സ്ഥലം കാടുപിടിച്ച് കിടക്കുകയാണിപ്പോൾ. പദ്ധതി നടപ്പാകുമോ എന്ന ആശങ്കയിലാണ് ജനം. ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതിന് കേന്ദ്ര കായിക മന്ത്രാലയമാണ് ഫണ്ട് അനുവദിച്ചത്. ഒന്നാം ഗഡുവായി ഒരു കോടി എൺപത് ലക്ഷം രൂപയും നഗരസഭക്ക് ലഭിച്ചിരുന്നു. ഇത് ഉപയോഗിച്ച് പൈലിങ് നടത്തിയിട്ട് മാസങ്ങളാകുന്നു. കമ്പികൾ തുരുമ്പെടുത്ത് നശിച്ചു. ആദ്യഗഡുവിന്‍റെ ബാങ്ക് പലിശ തിരിച്ചടച്ചെങ്കിൽ മാത്രമേ രണ്ടാം ഗഡു ലഭിക്കുകയുള്ളൂവെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ഇതുകൂടി ചേർത്താണ് ഒന്നാം ഘട്ട നിർമാണം നടത്തിയത്. ഇത് തനത് ഫണ്ടിൽനിന്ന് തിരിച്ചടക്കാൻ നഗരസഭ സർക്കാർ അനുമതി തേടിയിരിക്കുകയാണിപ്പോൾ. 15 കോടി വരുന്ന ഇൻഡോർ സ്റ്റേഡിയം പദ്ധതിക്ക് ആറു കോടിയാണ് ആദ്യഘട്ടത്തിൽ കേന്ദ്ര കായിക മന്ത്രാലയം അനുവദിച്ചത്. അഞ്ച് ഏക്കറിൽ 40,000 ചതുരശ്രയടി വിസ്തൃതിയിലാണ് നിർമാണം.മൂന്ന് വോളിബാൾ കോർട്ടും രണ്ട് ബാസ്ക്കറ്റ് ബാൾ കോർട്ടിനും പുറമെ ജിംനേഷ്യം, പുരുഷ, വനിത അത്‌ലറ്റുകൾക്ക് വിശ്രമിക്കാനുള്ള സൗകര്യം ഇവയെല്ലാം വിഭാവനം ചെയ്തിട്ടുണ്ട്. നഗരസഭ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കറിലാണ് നിർമാണം. 40,000 ചതുരശ്രയടിയാണ് സ്റ്റേഡിയത്തിന്‍റെ വലുപ്പം. 2017 ആഗസ്റ്റിൽ അന്നത്തെ ഗവർണർ പി. സദാശിവം തറക്കല്ലിട്ട പദ്ധതിക്ക് 2020 സെപ്റ്റംബറിൽ വീണ്ടും നിർമാണോദ്ഘാടനം നടത്തിയെന്ന സവിശേഷത കൂടിയുണ്ട്. പിന്നെയും ഒരു വർഷം പിന്നിട്ടിട്ടും പണി മുന്നോട്ടുകൊണ്ടുപോകാനായില്ല. ജില്ല സ്റ്റേഡിയത്തിന് സമീപം അഴൂർ പെട്രോൾ പമ്പിന് എതിർവശത്തായി നഗരസഭ സ്ഥലത്താണ് നിർമാണം. 50 കോടിയുടെ നഗരസഭവക ജില്ല സ്റ്റേഡിയം വികസനവും പ്രഖ്യാപനത്തിൽ ഒതുങ്ങുമോ എന്നാണ് സംശയം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നിർമിക്കുന്നതിനുള്ള ധാരണപത്രത്തിൽ പുതിയ നഗരസഭ ഭരണസമിതിയുടെ പ്രഥമയോഗത്തിൽ അംഗീകാരം നൽകിയതാണ്. 2019 ഫെബ്രുവരിയിലാണ് 50 കോടിയുടെ സ്റ്റേഡിയം നിർമിക്കുന്നതിന് സർക്കാർ ഭരണാനുമതി ലഭിക്കുന്നത്. എന്നാൽ, നിർമാണവുമായി ബന്ധപ്പെട്ട ധാരണപത്രം ഒപ്പിടുന്നത് സംബന്ധിച്ച തർക്കം കാരണം നീളുകയായിരുന്നു. photo.. mail....പത്തനംതിട്ടയിലെ ഇൻഡോർ സ്റ്റേഡിയം നിർമാണ സ്ഥലം കാടുകയറിക്കിടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.