കനത്ത മഴ; താഴ്​ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

ptl th 5 p2 lead കിഴക്കൻ മേഖലയിൽ പെയ്ത കനത്ത മഴയാണ്​ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത് പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് ജില്ലയിലെ താഴ്​ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ജില്ലയുടെ കിഴക്കൻ മേഖലയിൽ പെയ്ത കനത്ത മഴയാണ്​ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. പമ്പ, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ തീരപ്രദേശങ്ങളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. തോടുകളും കരകവിഞ്ഞ്​ ഒഴുകുകയാണ്. ജില്ലയിൽ 13വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ചന്ദനപ്പള്ളി -പൂങ്കാവ് റോഡിൽ താഴൂർ കടവിൽ വെള്ളം കയറി ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. കൊടുമൺ- ഇടത്തിട്ട റോഡിലും വെള്ളക്കെട്ടാണ്. വള്ളിക്കോട് താഴൂർക്കടവ് ഭാഗത്ത് താഴ്ന്ന പ്രദേശം മുഴവൻ വെള്ളത്തിലാണ്. പലസ്ഥലത്തും നെൽകൃഷി ആരംഭിച്ച സമയത്താണ് വെള്ളം കയറിയത്. വേട്ടക്കുളം ഏലായിൽ വിത നടന്നു. വള്ളിക്കോട് നരിക്കുഴി, ചെമ്പത പാടശേഖരങ്ങളും വെള്ളത്തിലായി. വാഴമുട്ടം ചേറ്റൂർ ഏലായിലും വെള്ളം കയറി. കഴിഞ്ഞ ആഴ്​ചയാണ്​ വിത ഉത്സവം നടന്നത്​. വിതച്ചത് മുഴുവൻ ഇപ്പോൾ വെള്ളത്തിലായി​. വലിയ നഷ്​ടം കർഷകർക്ക് സംഭവിച്ചു. പത്തനംതിട്ട കൊടുന്തറ ഭാഗം, അഴൂർ കോ-ഓപറേറ്റിവ്കോളജ്​ ഭാഗങ്ങളിലും വെള്ളം കയറി. ആറന്മുള ഭാഗത്തും താഴ്​ന്ന പ്രദേശങ്ങളി​ൽ വെള്ളം കയറിയിട്ടുണ്ട്​. പടങ്ങൾ...mail......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.