സുഖചികിത്സ തുടങ്ങി

തിരുവല്ല: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഗജരാജൻ ജയരാജന് കർക്കടകമാസ . പച്ചരി, ചെറുപയർ, റാഗി തുടങ്ങിയ ധാന്യവർഗങ്ങൾ നിശ്ചിതയളവിൽ വേവിച്ച് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് തണുപ്പിച്ച് അഗ്രിമിൻ ഫോർട്ടി, ഷാർകോ ഫെറോൾ, അൻറാസിഡ് ടാബ്​ലെ​റ്റ്സ്, മൾട്ടി വിറ്റാമിൻ കാപ്സ്യൂൾസ് തുടങ്ങിയ വിവിധയിനം ഔഷധങ്ങളും ചേർത്താണ് ആനക്ക്​ നൽകുന്നത്. ചികിത്സ ഒരു മാസം നീളും. തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവല്ല അസി.കമീഷണർ കെ.ആർ. ശ്രീലത ചികിത്സക്ക്​ മേൽനോട്ടം വഹിക്കും. സബ്ഗ്രൂപ് ഓഫിസർ ഹരിഹരൻ, ജീവനക്കാരായ കെ. വന്ദന, ആർ. ശ്രീകുമാർ, എസ്. ശാന്ത്, ശ്രീജിത്, എസ്. സജിത് എന്നിവരാണ്​ ചികിത്സക്ക്​ നേതൃത്വം നൽകുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.