അടൂര്‍: അടൂര്‍ റവന്യൂ ടവറിൻെറ ശോച്യാവസ്ഥ പരിഹരിക്കുന്നതിനു മുന്നോടിയായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെയും ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദിൻെറയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ശോച്യാവസ്ഥ പരിഹരിക്കാൻ 59 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടവറിലെ 66 പൊതുശുചിമുറികള്‍ നവീകരിക്കും. റവന്യൂ ടവറിനു ചുറ്റുമുള്ള വെള്ളക്കെട്ട് പരിഹരിക്കാന്‍ തറയോട് പാകുകയും കെട്ടിടം ചായം പൂശുകയും ചെയ്യും. തകരാറിലായ രണ്ട് ലിഫ്റ്റ് പ്രവര്‍ത്തനസജ്ജമാക്കും. കെട്ടിടത്തിനുള്ളില്‍ വായു സഞ്ചാരത്തിന് ചില്ലുജനലുകള്‍ തുറന്നിടാന്‍ കഴിയുന്ന തരത്തിലാക്കും. അഴുക്കുചാലിൻെറ പണി തുടങ്ങി. ഈ ആഴ്ച അവസാനം പണി പൂര്‍ത്തീകരിക്കുമെന്ന് പി. പ്രസാദ് പറഞ്ഞു. 59 ലക്ഷം രൂപ നവീകരണത്തിനായി വിനിയോഗിക്കുക. ഗുണനിലവാരമുള്ള സാധനങ്ങള്‍ കേന്ദ്രസര്‍ക്കാറിൻെറ ജം പോര്‍ട്ടലില്‍നിന്ന് ലഭ്യമാക്കാനാണ് തീരുമാനമെന്നും ചെയര്‍മാന്‍ പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍, ഡി. സജി, ഏഴംകുളം നൗഷാദ്, ഹൗസിങ് ബോര്‍ഡ് ചീഫ് എൻജിനീയര്‍ കെ.പി. കൃഷ്ണകുമാര്‍, സാങ്കേതിക സമിതി അംഗം കെ.ജി. പ്രതാപ്, റീജനല്‍ എൻജിനീയര്‍ എസ്. മണികണ്ഠന്‍, എക്‌സി. എൻജിനീയര്‍ ശോശാമ്മ വര്‍ഗീസ്, അസി. എക്സി. എൻജിനീയര്‍ രാധാമണി എന്നിവരും ഒപ്പമുണ്ടായിരുന്നു. PTL Revenue tower ADR അടൂര്‍ റവന്യൂ ടവറില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയും ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദും ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തിയപ്പോള്‍ PTL erath crimatorium ഏറത്ത് ഗ്രാമപഞ്ചായത്തിൽ ക്രിമറ്റോറിയം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.