ബി.ജെ.പി പോപുലർ നിക്ഷേപകസംഗമം

പത്തനംതിട്ട: കോൺഗ്രസിനും സി.പി.എമ്മിനും പിന്നാലെ പോപുലർ നിക്ഷേപകരുടെ കൂട്ടായ്​മ രൂപവത്​കരിച്ച്​ ബി.ജെ.പിയും. സംസ്ഥാന പ്രസിഡൻറിനെ നേരിട്ടിറക്കിയാണ്​ നിക്ഷേപക കൂട്ടായ്​മ സംഘടിപ്പിച്ചത്​. പോപുലർ നിക്ഷേപകരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഏതറ്റംവരെ പോകേണ്ടിവന്നാലും അവസാനനിമിഷം വരെ ബി.ജെ.പി ഉണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ആക്​ഷൻ കൗൺസിൽ നേതൃത്വത്തിൽ നടന്ന നിക്ഷേപകരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്​ഷൻ കൗൺസിൽ കൺവീനർ സി.എസ്. നായർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി വി.എ. സൂരജ്, വിജയകുമാർ മണിപ്പുഴ, ജില്ല സെക്രട്ടറി വിഷ്ണുമോഹൻ, മേഖല ജനറൽ സെക്രട്ടറി ഷാജി ആർ. നായർ, അരുൺപ്രകാശ്, അജയകുമാർ വല്യുഴത്തിൽ, വിനോദ് തിരുമൂലപുരം, കെ.ആർ. രാകേഷ്, ശ്യാം തട്ടയിൽ, ആക്​ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി തോമസ്​ വർഗീസ്​, ട്രഷറാർ വിളയിൽ തോമസ്​, വൈസ് പ്രസിഡൻറ്​ സുരേഷ്, സെക്രട്ടറി അനിൽ ഏനാത്ത്, സജീവ് ഊന്നുകൽ, അന്നാമ്മ തോമസ്​, വിൽവർഗീസ്​, ഷിബിൻ, സുബിൻ, ആരോമൽ, ശശിധരൻ പിള്ള, നിഷാന്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.