Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sep 2020 11:58 PM GMT Updated On
date_range 26 Sep 2020 11:58 PM GMTബി.ജെ.പി പോപുലർ നിക്ഷേപകസംഗമം
text_fieldsbookmark_border
പത്തനംതിട്ട: കോൺഗ്രസിനും സി.പി.എമ്മിനും പിന്നാലെ പോപുലർ നിക്ഷേപകരുടെ കൂട്ടായ്മ രൂപവത്കരിച്ച് ബി.ജെ.പിയും. സംസ്ഥാന പ്രസിഡൻറിനെ നേരിട്ടിറക്കിയാണ് നിക്ഷേപക കൂട്ടായ്മ സംഘടിപ്പിച്ചത്. പോപുലർ നിക്ഷേപകരുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഏതറ്റംവരെ പോകേണ്ടിവന്നാലും അവസാനനിമിഷം വരെ ബി.ജെ.പി ഉണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ നടന്ന നിക്ഷേപകരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്ഷൻ കൗൺസിൽ കൺവീനർ സി.എസ്. നായർ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി വി.എ. സൂരജ്, വിജയകുമാർ മണിപ്പുഴ, ജില്ല സെക്രട്ടറി വിഷ്ണുമോഹൻ, മേഖല ജനറൽ സെക്രട്ടറി ഷാജി ആർ. നായർ, അരുൺപ്രകാശ്, അജയകുമാർ വല്യുഴത്തിൽ, വിനോദ് തിരുമൂലപുരം, കെ.ആർ. രാകേഷ്, ശ്യാം തട്ടയിൽ, ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി തോമസ് വർഗീസ്, ട്രഷറാർ വിളയിൽ തോമസ്, വൈസ് പ്രസിഡൻറ് സുരേഷ്, സെക്രട്ടറി അനിൽ ഏനാത്ത്, സജീവ് ഊന്നുകൽ, അന്നാമ്മ തോമസ്, വിൽവർഗീസ്, ഷിബിൻ, സുബിൻ, ആരോമൽ, ശശിധരൻ പിള്ള, നിഷാന്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story