പണിമുടക്കിനൊരുങ്ങി കൺസ്യൂമർ ഫെഡ് ജീവനക്കാർ

പത്തനംതിട്ട: കൺസ്യൂമർ ഫെഡി​ൻെറ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ സംയുക്ത ട്രേഡ് യൂനിയൻ നേതൃത്വത്തിൽ ബോർഡിനെതിരെ രംഗത്ത്​. ജീവനക്കാർക്ക് പെൻഷൻ പദ്ധതി നടപ്പാക്കുക, മുഴുവൻ ജീവനക്കാരെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക, മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുക, കോവിഡ് കാലത്ത് ജോലിചെയ്യുന്ന ജീവനക്കാർക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ സമരം. ഈ കാര്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞമാസം സൂചന പണിമുടക്ക് നടത്തിയിരുന്നു. എന്നാൽ, മാനേജ്മൻെറ്​ ചർച്ചക്ക്​ തയാറാകാത്തതാണ്​ അനിശ്ചിതകാല പണിമുടക്കിന് ജീവനക്കാർ തയാറെടുക്കുന്നത്​. ഇതിന് മുന്നോടിയായി പത്തനംതിട്ടയിലെ കൺസ്യൂമർ ഫെഡ് റീജനൽ ഓഫിസിന് മുന്നിൽ സത്യഗ്രഹം നടത്തി. ഡി.സി.സി വൈസ് പ്രസിഡൻറ്​ അഡ്വ. എ. സുരേഷ്കുമാർ ഉദ്​ഘാടനം ചെയ്തു. എസ്. സുമേഷ് അധ്യക്ഷതവഹിച്ചു. എ.കെ. അജി, ടി.കെ. വിമൽ, ടി.ഡി. ജയശ്രീ, കെ.വി. ജയൻ, എസ്. ഹരികൃഷ്ണൻ, എം.എസ്. മനീഷ്, മിനി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.