ലാത്തിച്ചാർജ്​: കോൺഗ്രസ്​ പ്രതിഷേധം

പടം മെയിൽ പത്തനംതിട്ട: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ കലക്​ടറേറ്റ്​ മാർച്ച്​ നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച പൊലീസ്​ നടപടിയിൽ പ്രതിഷേധിച്ച് ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. മുൻ ഡി.സി.സി പ്രസിഡൻറ് പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് റനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എ. സുരേഷ്കുമാർ, കെ. ജാസിം കുട്ടി, എം.സി. ഷെറീഫ്, റോഷൻ നായർ, സിന്ധു അനിൽ, എ. ഷംസുദ്ദീൻ, അബ്​ദുൽകലാം ആസാദ്, റോസ്​ലിൻ സന്തോഷ്, സജി കെ. സൈമൺ, പി.കെ. ഇഖ്ബാൽ, സി.കെ. അർജുനൻ, എം.എച്ച്. ഷാജി, അജിത് മണ്ണിൽ, പ്രിനു ടി. മാത്യൂസ്, പി.എം. അമീൻ, ഏബൽ മാത്യു, സജിനി മോഹൻ, സന്ധ്യ സജീവ്, ഷാനവാസ് ചെരിങ്ങമല, റജി പാറപ്പാട്ട്, വെൽഗേറ്റ് രാജു, അശോകൻ പത്തനംതിട്ട, എസ്. നഹാസ്, ജോസ് കൊടുന്തറ, നിബു വെട്ടിപ്പുറം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.