ഒറിജിനലിനെ വെല്ലുന്ന 'ചെങ്കദളിവാഴ'

അടൂർ: ഒറ്റനോട്ടത്തിൽ കണ്ടാൽ വലിയ വാഴക്കുലയാണെന്ന്​ തോന്നും. യാഥാർഥ്യം മനസ്സിലാക്കാൻ അൽപസമയമെടുക്കും. ലോകത്തിലെ ആദ്യത്തെ സിമൻറിൽ നിർമിച്ച വാഴയെന്ന്​ നിർമാതാക്കൾ അവകാശപ്പെടുന്ന ചെങ്കദളിവാഴ കാണാൻ ഏറെപ്പേരാണ്​ എത്തുന്നത്​. അടൂർ മാഞ്ഞാലി സ്വദേശി ശില ഡിസൈൻ വർക്​സിലെ സന്തോഷും കൂട്ടരുമാണ് സിമൻറും മെറ്റലും പീസാൻറും വാർക്കകമ്പിയും ഉപയോഗിച്ച് വാഴ നിർമിച്ചത്. സിനിമാപറമ്പ് മുതുപിലാക്കാട് വിസ്മയയിൽ കൃഷ്ണലാലി​ൻെറ വീട്ടിലാണിത്​. കുലച്ചുനിൽക്കുന്ന വാഴയും വാഴത്തൈയും കരിഞ്ഞ ഇലയുമൊക്കെ കണ്ടാൽ ഒറിജിനല്ലെന്ന് പറഞ്ഞാലും ആരും സംശയിക്കും. 25 ദിവസത്തെ ശ്രമത്തിനൊടുവിലാണ്​ വാഴ പൂർത്തീകരിച്ചതെന്ന് ശില സന്തോഷ് 'മാധ്യമ'ത്തോടു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.