പത്തനംതിട്ട: വെച്ചൂച്ചിറ ഗവ. പോളിടെക്നിക്കില്‍ 2020-21അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ മൂന്നാംസെമസ്റ്ററിലേക്ക് ലാറ്റെറല്‍ എന്‍ട്രി അഡ്മിഷന് ഇൗമാസം 16ന് നടക്കും. രജിസ്ട്രേഷന് സമയം അന്നേദിവസം രാവിലെ ഒമ്പത് മുതല്‍ 10.30 വരെ ഓപ്ഷന് നല്കിയ ഒന്നുമുതല്‍ 150 വരെ റാങ്കുള്ള എല്ലാ വിഭാഗക്കാര്‍ക്കും 170 വരെ ഈഴവ, 300 വരെ മുസ്ലിം, 160 വരെ വിശ്വകര്‍മ, 260വരെ പിന്നാക്ക ക്രിസ്ത്യന്‍, 260വരെ പട്ടികജാതിക്കാര്‍ എന്നിവർക്ക് ഐ.ടി.ഐ/കെ.ജി.സി.ഇ പ്രവേശനത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/let , ഫോണ്‍: 9446186752. അടൂര്‍ ഗവ. പോളിടെക്നിക് മൂന്നാം സെമസ്റ്ററിലേക്കുള്ള ലാറ്റെറല്‍ എന്‍ട്രി അഡ്മിഷന് ഇൗമാസം ചൊവ്വാഴ്ച നടക്കും. പ്രവേശനം ആഗ്രഹിക്കുന്ന റാങ്ക് പട്ടികയിൽപെട്ട റാങ്ക് ഒന്നു മുതല്‍ 100 വരെയുള്ളവര്‍ രാവിലെ ഒമ്പത് മുതല്‍ 10വരെയും റാങ്ക് 101 മുതല്‍ 200 വരെയുള്ളവര്‍ 10 മുതല്‍ 11വരെയും, 201മുതല്‍ 300 വരെയുള്ളവരും ഐ.ടി.ഐ 30വരെയും ആര്‍ക്കിടെക്ചര്‍ 91വരെയും 11മുതല്‍ 12വരെയും അഡ്മിഷന് രജിസ് ട്രേഷന് നടപടികളില്‍ പങ്കെടുക്കണം. രജിസ്റ്റര്‍ ചെയ്ത അപേക്ഷകരുടെ റാങ്ക്ലിസ്റ്റ് ഉച്ചക്ക് 1.30ന് പ്രസിദ്ധീകരിക്കും. ഇതനുസരിച്ച് ഉച്ചക്ക് രണ്ട് മുതല്‍ പ്രവേശനം നടത്തും. അപേക്ഷയില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ തെളിയിക്കുന്നതിന് ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകളും നേരത്തേ പഠിച്ച സ്ഥാപനത്തില്‍നിന്ന് നേടിയ ടി.സിയും ആറുമാസത്തില്‍ കുറയാത്ത കാലയളവിലുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റും ഫീസ് അടയ്ക്കുന്നതിന് ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡും സഹിതം അഡ്മിഷന് ഹാജരാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് www.gptcadoor.org, ഫോണ്‍ : 04734 231776. പന്തളം എന്‍.എസ്.എസ് പോളിടെക്നിക് കോളജിലെ വിവിധ ബ്രാഞ്ചുകളിലേക്കുള്ള രണ്ടാംവര്‍ഷ ലാറ്റെറല്‍ എന്‍ട്രി പ്രവേശന കൗണ്‍സിലിങ് ചൊവ്വാഴ്ച നടക്കും. രാവിലെ 9.30ന് പ്ലസ്ടു/വി.എച്ച്.എസ്.സി േക്വാട്ട- ജനറല്‍ വിഭാഗം- റാങ്ക് 60വരെ (പത്തനംതിട്ട പ്ലസ്ടു/വി.എച്ച്.എസ്.സി റാങ്ക്ലിസ്റ്റ്), ഈഴവ വിഭാഗം- 82 വരെ, മുസ്ലിം- 85 വരെ, കുശവ വിഭാഗം - റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ എല്ലാം പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗം- റാങ്ക് 216വരെ, എസ്.സി വിഭാഗം- റാങ്ക് 151 വരെ. ഉച്ചക്ക് ഒന്നിന് ഐ.ടി.ഐ േക്വാട്ട- സിവില്‍- റാങ്ക് 24 വരെ ( പത്തനംതിട്ട ഐ.ടി.ഐ റാങ്ക്ലിസ്റ്റ്), മെക്കാനിക്കല്‍ - റാങ്ക് 12 വരെ, ഇലക്ട്രിക്കല്‍- റാങ്ക് 51 വരെ, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ -റാങ്ക് 100വരെ. പ്രവേശനത്തിനായി വരുന്നവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു/വി.എച്ച്.എസ്.സി /ഐ.ടി.ഐ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, സംവരണ അര്‍ഹത തെളിയിക്കുന്നതിന് ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാനം, ക്രീമിലെയര്‍ അടക്കമുള്ള എല്ലാ അസ്സല് രേഖകളും പ്രോസ്പെക്ടസില്‍ നിര്‍ദേശിച്ച ഫീസുമായി നിര്‍ദേശിച്ച സമയത്ത് ഹാജരാകണം. വിവരങ്ങള്‍ക്ക് http://www.polyadmission.org/let എന്ന വെബ്സൈറ്റ് പരിശോധിക്കാം. ഫോണ്‍ : 9446065152, 9447045879.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.