ആടുജീവിതമല്ല ജിജിയുടെ ആടുകൾക്കൊപ്പമുള്ള ജീവിതം

അടൂർ: ആടുകളെ പരിപാലിച്ച് ജീവിതം സന്തോഷകരമായി മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന്​ തെളിയിക്കുകയാണ്​ ജിജിയും കുടുംബവും. അടൂര്‍ ആനന്ദപ്പള്ളി ആലുംമൂട്ടില്‍ ജോണ്‍സ് ഭവനില്‍ ജിജി ജോണി​ൻെറയും ഭര്‍ത്താവ് ജോണ്‍ ഡാനിയലി​ൻെറയും മകള്‍ ജോയൽ അന്ന ജോണി​ൻെറയും കൂട്ടായ പരിശ്രമത്താലാണ് ഫാം വിജയകരമായി മുന്നോട്ടുപോകുന്നത്. മൂന്നുവര്‍ഷമായി ആട് ഫാം തുടങ്ങിയിട്ട്. 30 ആടുകളുണ്ട്​ ഇപ്പോൾ. ബ്ലാക്ക് ബീറ്റില്‍, റെഡ് ബീറ്റില്‍, ശിരോഗി, ബോയര്‍ എന്നിവയുടെ ഒറിജിനല്‍ ബ്രീഡും പര്‍പ്പസാരി -മലബാറി ക്രോസ്, ​േക്വാട്ട -മലബാറി ക്രോസ്, ശിരോഗി-ബീറ്റില്‍ ക്രോസ്, ഹൈദരാബാദി ബീറ്റില്‍-മലബാറി ക്രോസ് എന്നീ ഇനത്തില്‍പെട്ട ഹൈ ബ്രീഡ് ക്രോസ് ആടുകളും മലബാറി ആടുകളും ഫാമിലുണ്ട്. ആടി​ൻെറ കുഞ്ഞുങ്ങളെ മൂന്നുമാസം ആകുമ്പോള്‍ വില്‍ക്കും. ഓരോ കുഞ്ഞുങ്ങള്‍ക്കും ഇനവും തൂക്കവുമനുസരിച്ച്​ 2000 മുതൽ 10,000 രൂപവരെ ലഭിക്കും. കാര്‍ഷിക ആവശ്യത്തിനായി ആട്ടിന്‍കാഷ്​ടം വില്‍ക്കാറുണ്ട്. ഒരു ചാക്കിന് 250 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. ഇവ രണ്ടുമാണ്​ വരുമാന മാർഗം. പുളിയരി പൊടി, ഗോതമ്പ്, ഗോതമ്പ് തവിട്, ചോള പൊടി, ഇവയെല്ലാം വേവിച്ച് അധികം വെള്ളം ചേര്‍ക്കാതെ രാവിലെ കൊടുക്കും. മൂന്നുനേരം പുല്ല്, ആടി​ൻെറ തീറ്റ, പ്ലാവില എന്നിവ ലഭ്യത അനുസരിച്ചുകൊടുക്കും. കുടിവെള്ളവും ഇതോടൊപ്പം കരുതിവെക്കാറുണ്ട്. വൈകീട്ട്​ ആടി​ൻെറ പെല്ലറ്റ്, അരിക്കഞ്ഞി, ഗോതമ്പുതവിട് എന്നിവ വെള്ളം കൂടുതല്‍ ചേര്‍ത്ത് മഞ്ഞള്‍പൊടി കലക്കി കൊടുക്കാറുണ്ട്. മഞ്ഞള്‍ പൊടി കൊടുക്കുന്നത് ആടി​ൻെറ പ്രതിരോധശേഷി കൂടും. ആഴ്ചതോറും ആണാടിന് മുട്ടയും മീന്‍ എണ്ണയും കൊടുക്കും. പെണ്ണാടുകള്‍ക്ക് കാത്സ്യവും ലിവര്‍ ടോണിക്കും കൊടുക്കാറുണ്ട്. എല്ലാവര്‍ക്കും പി.പി.ആര്‍ വാക്‌സിന്‍ എടുക്കാറുണ്ട്. ശാസ്​ത്രീയമായാണ്​ കൂട് നിർമിച്ചിരിക്കുന്നത്​. തറയില്‍നിന്ന് ആറ് അടി ഉയരത്തില്‍ കോണ്‍ക്രീറ്റ് തുണുകളില്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന കൂട് ആഞ്ഞിലി തടിയിലാണ് നിർമിച്ചിരിക്കുന്നത്. ടിന്‍ ഷീറ്റാണ് മേല്‍കൂര. ഭര്‍ത്താവ് ജോണ്‍ നിര്‍മിച്ച ഈ കൂടി​ൻെറ ചെലവ് 42,000 രൂപ മാത്രമാണ്. ആട്ടിന്‍ കാഷ്​ടം, മൂത്രം ഇവയൊക്കെ കെട്ടിനിന്ന് ആടുകള്‍ക്ക് അസുഖം വരാതെ സംരക്ഷിക്കാന്‍ ആണ് ഇത്തരത്തില്‍ കൂട് നിര്‍മിച്ചതെന്ന് ജിജി ജോണ്‍ പറഞ്ഞു. അടൂര്‍ വെറ്ററിനറി ഹോസ്പിറ്റലിലെ സ്വപ്ന, പ്രേംരാജ്, സൂരജ് എന്നിവരാണ് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നത്​. ഹൈദ്രബാദി ബീറ്റിലി​ൻെറ ആണാടിനെ പ്രത്യുൽപാദന പ്രക്രിയക്കും ഉപയോഗിക്കാറുണ്ട്. ആടുവളര്‍ത്താന്‍ താൽപര്യം ഉള്ളവർ അഞ്ചില്‍ താഴെ ആടുകളെ മാത്രം ആദ്യം വളര്‍ത്തുകയും കൂട് ഏറ്റവും ചെലവുചുരുക്കി ഉണ്ടാക്കുകയും ചെയ്താല്‍ തീര്‍ച്ചയായും വിജയം കൈവരിക്കാമെന്ന് ജിജി പറയുന്നു. -അന്‍വര്‍ എം. സാദത്ത് JIJI JOHN GOAT FARM 1.jpg നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് മുടിപ്പുരയില്‍ ഉദ്ഘാടനം ചെയ്തു അടൂര്‍: കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ നിലമേല്‍ പ്രവര്‍ത്തിക്കുന്ന മാവേലി സ്​റ്റോര്‍ നവീകരിച്ച് സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തി മണ്ണടി മുടിപ്പുരയിലുള്ള കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.ആര്‍. അജീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്​റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. ആദ്യവിൽപന പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ആര്‍. അംബു, സി.പി.ഐ ജില്ല എക്‌സിക്യൂട്ടിവ് അംഗം അരുണ്‍ കെ.എസ്. മണ്ണടി, വൈ. രാജന്‍, മഹിളസംഘം ജില്ല സെക്രട്ടറി കെ. പത്മിനിയമ്മ, അവിനാഷ് പള്ളിനഴികത്ത്, ജി. മോഹനേന്ദ്ര കുറുപ്പ്, സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ ജ്യോതി ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ADR 3 MANNADI SUPPLYCO SUPER MARKET.jpg മണ്ണടി മുടിപ്പുരയില്‍ സപ്ലൈകോ നവീകരിച്ച് സൂപ്പര്‍ മാര്‍ക്കറ്റ് കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.ആര്‍. അജീഷ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.