കുപ്പണ്ണൂർ ചാൽ പുനരുദ്ധാരണ പദ്ധതിക്ക് പുനർ എസ്​റ്റിമേറ്റ് തയാറാക്കും -വീണാ ജോർജ്​

correct file പന്തളം: തർക്കത്തിലായ കുപ്പണ്ണൂർ ചാൽ പുനരുദ്ധാരണ പദ്ധതിക്ക് പുനർ എസ്​റ്റിമേറ്റ് തയാറാക്കുമെന്ന് വീണാ ജോർജ് എം.എൽ.എ. മെഴുവേലി പഞ്ചായത്തിലെ കുറിയാനിപ്പള്ളിയിൽനിന്ന്​ ആരംഭിച്ച് കുളനട പഞ്ചായത്തിലെ കുപ്പണ്ണൂർ രണ്ടാം പുഞ്ചയിൽ അവസാനിക്കുന്ന തോടി​ൻെറ പുനരുദ്ധാരണ പദ്ധതിക്ക്​ ചെറുകിട ജലസേചന വകുപ്പ് തയാറാക്കിയ രണ്ടേകാൽ കോടിയുടെ പദ്ധതിയുടെ എസ്​റ്റിമേറ്റിലാണ് തർക്കമുയർന്നത്. ചാലി​ൻെറ ബണ്ട് നിർമാണത്തിന്​ മണ്ണിറക്കുന്നത് ആരംഭിച്ചതോടെയാണ് കെ.എസ്.കെ.ടി.യു പ്രാദേശിക നേതൃത്വം കൊടി നാട്ടി പ്രവൃത്തി തടഞ്ഞത്. ഈ മാസം ഒമ്പതിന് വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരിക്കെയാണ് എസ്​റ്റിമേറ്റിൽ വ്യത്യാസം വരുത്താൻ ധാരണയായത്. ബണ്ടി​ൻെറ വീതി കൂട്ടുന്നതിന്​ ഇറക്കിയ മണ്ണ് സ്വകാര്യവ്യക്തികളുടെ ഭൂമിയിലേക്കും തോടി​ൻെറ വീതി കുറയുന്ന തരത്തിലും ഇടുന്നതായി ആരോപിച്ചാണ് കെ.എസ്​.കെ.ടി.യു നേതൃത്വത്തിൽ കൊടി നാട്ടിയത്. സംഭവമറിഞ്ഞ്​ വിഷയത്തിൽ ഇടപെട്ട എം.എൽ.എയുടെ നിർദേശത്തെത്തുടർന്ന്​ ചെറുകിട ജലസേചന വകുപ്പ് അസി.എക്സിക്യൂട്ടിവ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി നടത്തിയ ചർച്ചയെ തുടർന്നാണ് പുനർ എസ്​റ്റിമേറ്റ് എടുക്കാൻ ധാരണയായത്. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി അനുവദിച്ച പദ്ധതി യാഥാർഥ്യമാകുന്നതോടെ 1000 ഏക്കറിലധികം ഏലായിലെ മൂന്ന് പതിറ്റാണ്ടായി മുടങ്ങിയ നെൽകൃഷി പുനരാരംഭിക്കാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകതയെന്ന് എം.എൽ.എ പറഞ്ഞു. മെഴുവേലി, കുളനട പഞ്ചായത്തിലൂടെ കടന്നുപോകുന്ന തോട് നാലുമീറ്റർ വീതിയിലാക്കി പൂർവ സ്ഥിതിയിലാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.