കൃഷിഭൂമി കാട്ടുപന്നികൾ നശിപ്പിച്ചു

വടശ്ശേരിക്കര: തരിശുഭൂമി കൃഷിത്തോട്ടം പദ്ധതിയിൽ വട​േശ്ശരിക്കര ബൗണ്ടറി ഭാഗത്ത്​ കൃഷിയിടം വിളവെടുക്കാറായപ്പോൾ കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിച്ചു. കർഷകരായ മോഹനൻപിള്ള, സോമരാജൻ, തോമസുകുട്ടി, സോമൻ എന്നിവർ ചേർന്ന്​ വർഷങ്ങളായി തരിശുകിടന്ന നിലമൊരുക്കി കപ്പ, കാച്ചിൽ, ചേമ്പ്, വാഴ തുടങ്ങിയവ വിളയിച്ചത്. വിളവെടുക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് കർഷകരെ കടക്കെണിയിലാക്കി കാട്ടുപന്നികൾ വിളനശിപ്പിച്ചത്. വടശ്ശേരിക്കരയിൽ ടൗണിനോട് ചേർന്നുള്ള കൃഷികളും പന്നിശല്യത്തിൽ നശിച്ചിട്ടും ബന്ധപ്പെട്ടവർ ഇടപെടുന്നില്ലെന്നാണ് കർഷകരുടെ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.