വില്ലോത്ത്മുക്ക്-ചിറപ്പുറം റോഡ് നവീകരണം ആരംഭിച്ചു

ജില്ല പഞ്ചായത്ത് 20 ലക്ഷം ചെലഴിച്ചാണ് നടപ്പാക്കുന്നത് ഇടപ്പാവൂർ: അയിരൂർ ഗ്രാമപഞ്ചായത്തിലെ വില്ലോത്ത്മുക്ക് ചിറപ്പുറം റോഡി​ൻെറ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ല പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ചാണ് പുനരുദ്ധാരണം നടത്തുന്നത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂരി​ൻെറ നി​ർദേശത്തെ തുടർന്ന് പൊതുമരാമത്ത് വികസന ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. ഐറീഷ് ഡ്രെയിൻ, റീടാറ​ിങ് എന്നിവ നടത്തി സഞ്ചാരയോഗ്യമാക്കുന്നതിനാണ് പദ്ധതി. അയിരൂർ ഗ്രാമപഞ്ചായത്തിലെ ഏഴ്​, എട്ട്​ വാർഡുകളുടെ സംഗമസ്ഥാനം കൂടിയായ പാത തേക്കുങ്കൽ, മതാപ്പാറ, വെട്ടിക്കാട് നിവാസികൾക്ക് ഇടപ്പാവൂരിലെത്തി പുതിയ പേരൂർച്ചാൽ പാലം വഴി കീക്കൊഴൂർ, പത്തനംതിട്ട ഭാഗങ്ങളിലേക്കെത്തുന്നതിനുള്ള എളുപ്പവഴിയാണ്​. കുന്നുകുഴി-ചിറപ്പുറം പ്രദേശങ്ങളിലുള്ളവർക്കും റോഡി​ൻെറ പ്രയോജനം ലഭിക്കും. നിർമാണ പ്രവർത്തനങ്ങൾ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ടി. തോമസ്കുട്ടി അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ അമ്പിളി പ്രഭാകരൻ, സുലേഖ ചന്ദ്രശേഖരൻ, വിദ്യാധരൻ അമ്പലാത്ത്, തോമസ് ദാനിയേൽ എന്നിവർ സംസാരിച്ചു. ptl__ayiroor villothumukku road അയിരൂർ ഗ്രാമപഞ്ചായത്തിലെ വില്ലോത്ത്മുക്ക് ചിറപ്പുറം റോഡി​ൻെറ നവീകരണപ്രവർത്തനങ്ങൾ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.