പന്തളത്ത് താഴ്ന്ന പ്രദേശങ്ങളെ മുക്കി അച്ചൻകോവിലാർ

പന്തളം: പന്തളത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറിത്തുടങ്ങി. മുടിയൂർക്കോണം, കടയ്ക്കാട് പ്രദേശങ്ങളിലെ വീടുകളുടെ മുറ്റത്തുവരെ വെള്ളം എത്തി. വെള്ളം കയറിയ ഭാഗങ്ങൾ ചിറ്റയം ഗോപകുമാർ എം.എൽ.എ സന്ദർശിച്ചു. അച്ചൻകോവിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതാണ് പന്തളത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം എത്തിച്ചത്. ഐരാണിക്കുടി ഷട്ടർ വഴി കരിങ്ങാലി പുഞ്ചയിലേക്ക് ശക്തമായ ഒഴുക്കാണ്. ഇന്നലെ രാവിലെ മുതൽ മഴക്ക് അൽപം ശമനം ഉണ്ടായെങ്കിലും വൈകീട്ട് വീണ്ടും ശക്തമായി. പകൽ മഴ മാറിനിന്നത് ആറ്റിലെ ജലനിരപ്പിനും വ്യത്യാസം വരുത്തി. ചേരിക്കൽ, കടയ്ക്കാട്, പൂഴിക്കാട്, മുടിയൂർക്കോണം പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുകയാണ്. ആവശ്യമെങ്കിൽ ഏതുസമയത്തും ക്യാമ്പുകൾ തുടങ്ങാൻ നഗരസഭ സജ്ജമാണെന്ന് സെക്രട്ടറി ജി. ബിനു അറിയിച്ചു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മാന്തുക ആലവട്ടക്കുറ്റി കോളനിയിലെ മൂന്നു കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. മഴയിലും കാറ്റിലും പന്തളം തെക്കേക്കരയിൽ വ്യാപക നാശനഷ്​ടമുണ്ട്​. ഇടമാലി സന്തോഷ്ഭവനിൽ സന്തോഷി​ൻെറ വീട് ഭാഗികമായി തകർന്നു. കാറ്റിലും മഴയിലും വീടി​ൻെറ മേൽക്കൂര ഭാഗികമായി തകരുകയായിരുന്നു. ആർക്കും പരിക്കേറ്റില്ല. പതിനഞ്ചോളം റബർ മരങ്ങൾ കടപുഴകി. ആനന്ദപ്പള്ളി വലിയകുളം ഭാഗത്തു തേക്ക് പിഴുതുവീണു വൈദ്യുതിലൈൻ തകർന്നു. പറന്തൽ ഭാഗത്ത് വെള്ളംകയറിയതിനെ തുടർന്ന് നാലുവീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചെങ്കിലും വെള്ളം തിരിച്ചിറങ്ങിയതോടെ ശനിയാഴ്​ച വീടുകളിൽ തിരി​െച്ചത്തി. ptl__flood_h ouse visit mla പന്തളത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറിയ വീടുകൾ ചിറ്റയം ഗോപകുമാർ എം.എൽ.എ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.