റിലേ നിരാഹാര സത്യഗ്രഹം അഞ്ചുദിവസം പിന്നിട്ടു

ചിറ്റാര്‍: വനപാലകരുടെ കസ്​റ്റഡിയിലിരിക്കെ മരണപ്പെട്ട മത്തായിയുടെ കുടുംബത്തിനു നീതി ഉറപ്പാക്കണമെന്ന്​ ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാര്‍ ഫോറസ്​റ്റ് സ്​റ്റേഷന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല റിലേ സത്യഗ്രഹം അഞ്ചുദിവസം പിന്നിട്ടു. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, റോബിന്‍ പീറ്റര്‍, സജി കൊട്ടയ്ക്കാട്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറുമാരായ റോയിച്ചന്‍ എഴിക്കകത്ത്, എസ്. സന്തോഷ്കുമാര്‍ എന്നിവരാണ് അഞ്ചാംദിവസത്തെ സത്യഗ്രഹത്തില്‍ പങ്കെടുത്തത്. മണ്ഡലം പ്രസിഡൻറ് ബഷീര്‍ വെള്ളത്തറയില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച കലക്​ടര്‍ വിളിച്ച യോഗം പ്രഹസനമായിരുന്നുവെന്നും വനപാലകരും ഗവണ്‍മൻെറും നൽകുന്ന വിശദീകരണം കലക്​ടര്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നും ബാബു ജോർജ് പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ വീഴ്ചകള്‍ക്കുപോലും നടപടിയെടുക്കാമെന്ന ഉറപ്പ് യോഗത്തില്‍ ഉണ്ടായില്ല. ഭരണാനുകൂല വനപാലക സംഘടനയുടെ സമ്മര്‍ദമാണ് ഗവണ്‍മൻെറിനെ പുറകോട്ട് വലിക്കുന്നത്​. ഈ സാഹചര്യത്തില്‍ സമരം ശക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ന്​ ഐ.എന്‍.ടി.യു.സി നേതൃത്വത്തിലാണ് സമരം. ജില്ല പ്രസിഡൻറ് എ. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ptl___chittar_relay sathyagraham ചിറ്റാർ ഫോറസ്​റ്റ് സ്​റ്റേഷനു മുന്നിൽ ആരംഭിച്ച റിലേ സത്യഗ്രഹത്തി​ൻെറ അഞ്ചാം ദിവസത്തെ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.