രക്ഷാദൗത്യത്തിന് 'തീരസൈന്യം' എത്തി

പടങ്ങൾ മെയിൽ ചെയ്യുന്നുണ്ട്​... പത്തനംതിട്ട: വെള്ളപ്പൊക്ക രക്ഷാദൗത്യത്തിന് സജ്ജരായി കൊല്ലത്തുനിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ജില്ലയിലെത്തി. കൊല്ലം വാടി, തങ്കശ്ശേരി കടപ്പുറങ്ങളിലെ 30 മത്സ്യത്തൊഴിലാളികളും 10 വള്ളങ്ങളുമാണ് എത്തിയത്. അഞ്ചു വള്ളംവീതം റാന്നി ഇട്ടിയപ്പാറയിലേക്കും ആറന്മുള സത്രക്കടവിലേക്കും അയച്ചു. വെള്ളപ്പൊക്ക ഭീഷണി ശാന്തമാകുന്നതുവരെ ഇവര്‍ ജില്ലയില്‍ തുടരും. കലക്ടര്‍ പി.ബി. നൂഹ് അഭ്യര്‍ഥിച്ചതുപ്രകാരമാണ് മത്സ്യത്തൊഴിലാളികള്‍ എത്തിയത്. പത്തനംതിട്ട നഗരസഭ ഇടത്താവളത്തില്‍ കോഴഞ്ചേരി ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ. ജയദീപ്, സാം പി.തോമസ് തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. വെള്ളപ്പൊക്കമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി പന്തളത്ത് രണ്ടും തുമ്പമണ്ണില്‍ ഒരു ബോട്ടും എത്തിച്ചതായി എം.എല്‍.എ അറിയിച്ചു. അതത് വില്ലേജ് ഓഫിസര്‍മാരുടെ ചുമതലയിലാണ് ബോട്ടുകള്‍ ക്രമീകരിച്ചിട്ടുള്ളത്. കാള്‍ സൻെററും കണ്‍ട്രോള്‍ റൂമും തുറന്നു പത്തനംതിട്ട: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് സേവനം നല്‍കുന്നതിന് ജില്ലതലത്തില്‍ കാള്‍ സൻെറര്‍ തുടങ്ങി. രാവിലെ 10 മുതല്‍ വൈകീട്ട്​ അഞ്ചുവരെ പ്രവര്‍ത്തിക്കും. നമ്പരുകള്‍: 0468 2270908, 9447391371, 9447804160, 9446026991. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാം. ഫോണ്‍: 0468 2270908, 9400701138, 9446560650.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.