സേവ്​ ഇന്ത്യ ദിനം

പത്തനംതിട്ട: ട്രേഡ്‌ യൂനിയന്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ആഗസ്​റ്റ് ഒമ്പത്​ സേവ് ഇന്ത്യ ദിനമായി ആചരിക്കും. ടി.യു.സി.ഐ പത്തനംതിട്ട ജില്ല കമ്മിറ്റി നേതൃത്വത്തില്‍ മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിച്ച്​ വീടുകള്‍ക്ക്​ മുന്നിലും പ്രതിഷേധദിനം ആചരിക്കും. പെട്രോളിയം വിലവർധന​, പൊതുമേഖല സ്വകാര്യവത്​കരണം, തൊഴില്‍ നിയമഭേദഗതി എന്നിവക്കെതിരെയാണ് സമരമെന്ന് ജില്ല കമ്മിറ്റി അറിയിച്ചു. യോഗത്തില്‍ ടി.യു.സി.ഐ സംസ്ഥാന കമ്മിറ്റി അംഗം പി. രാജീവ് അധ്യക്ഷതവഹിച്ചു. കെ.ഐ. ജോസഫ്, കെ.ജി. ഷാജി, വി.വി. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.