ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കണം -കോൺഗ്രസ്‌

മല്ലപ്പള്ളി: വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവരെ താമസിപ്പിക്കാൻ അടിയന്തരമായി ദുരിതാശ്വസ ക്യാമ്പുകൾ ആരംഭിക്കണമെന്ന് കോൺഗ്രസ്‌ മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി. മല്ലപ്പള്ളി ടൗൺ, മുട്ടത്തുമൺ, പുന്നമറ്റം, മുരണി, കീഴ്‌വായ്‌പൂര്​ തെക്കേഭാഗം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾ വീടുകളിൽ വെള്ളംകയറി മറ്റൊരിടത്തേക്കും പോകാൻ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുകയാണ്. കോവിഡ് കാലമായതിനാൽ അടുത്തുള്ള വീടുകളിൽപോലും അഭയം പ്രാപിക്കുവാൻ പറ്റാത്ത അവസ്ഥയാണ്. മുമ്പ് ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചിരുന്ന കീഴ്‌വായ്‌പ്പൂര് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രമാക്കിയതോടെ അവിടേക്കും പോകാൻ പറ്റുന്നില്ല. നിലവിൽ കോവിഡ് രോഗികൾ അവിടെ ഇല്ലാത്ത സാഹചര്യത്തിൽ ദുരിതാശ്വസ ക്യാമ്പായി ഉപയോഗിക്കണം. ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും മരുന്നും എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ്‌ കെ.ജി. സാബു അധ്യക്ഷതവഹിച്ചു. കീഴ്‌വായ്‌പ്പൂര് ശിവരാജൻ നായർ, ടി.ജി. രഘുനാഥപിള്ള, തമ്പി കോട്ടച്ചേരിൽ, എ.ഡി. ജോൺ, ടി.പി. ഗിരീഷ്‌കുമാർ, ബിജു പുറത്തൂടൻ, റെജി പമ്പഴ, ബാബു താന്നിക്കുളം, സജി ഈപ്പൻ, തോമസ്കുട്ടി വടക്കേക്കര, മധു പുന്നാനിൽ, അനിത ചാക്കോ, ബിജി വർഗീസ്, പി.എസ്. രാജമ്മ, പ്രിൻസി കുരുവിള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.