മത്തായിയുടെ ഘാതകരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം -കൊടിക്കുന്നിൽ

ചിറ്റാർ: വനപാലകരുടെ കസ്​റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട പി.പി. മത്തായിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നരഹത്യക്ക്​ കേസെടുക്കണമെന്ന് കോൺഗ്രസ് വർക്കിങ് പ്രസിഡ​ൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി. മത്തായിയുടെ ഭവനം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്തായിയുടെ മൊബൈൽ ഫോൺ വനപാലകർ നശിപ്പിക്കാനാണ് സാധ്യതയെന്ന് കൊടിക്കുന്നിൽ പറഞ്ഞു. കുടുംബത്തോടൊപ്പം കോൺഗ്രസ് നിലകൊള്ളും. 50 ലക്ഷം രൂപ നഷ്​ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിറ്റാർ ഫോറസ്​റ്റ് സ്​റ്റേഷന്​ മുന്നിൽ നടന്നുവരുന്ന റിലേ സത്യഗ്രഹം ശക്തമാക്കാൻ ഡി.സി.സിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കൊടിക്കുന്നിൽ പറഞ്ഞു. സമരം ശക്തമാക്കുന്നതി​ൻെറ ഭാഗമായി എല്ലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളും സത്യഗ്രഹം നടത്തണമെന്ന് ഡി.സി.സി പ്രസിഡ​ൻറ് ബാബു ജോർജ് പറഞ്ഞു. ബാബു ജോർജ്, സാമുവൽ കിഴക്കുപുറം, എം.സി. ഷരീഫ്, സോജി മെഴുവേലി, റോയിച്ചൻ എഴിക്കകത്ത് എന്നിവരും കൊടിക്കുന്നിൽ സുരേഷിനോടൊപ്പം ഉണ്ടായിരുന്നു. PTL___kodikunnil chittar കൊടിക്കുന്നിൽ സുരേഷ് എം.പി ചിറ്റാറിൽ മത്തായിയുടെ കുടുംബത്തെ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.